സുരേഷ്ഗോപി ഗോസിപ് കോളങ്ങളില്‍
സുരേഷ്ഗോപി ഗോസിപ് കോളങ്ങളില്‍
ഫിബ്രവരി 14, 2006
ഒടുവില്‍ സുരേഷ് ഗോപിയും ഗോസിപ് കോളങ്ങളില്‍ സ്ഥാനം പിടിക്കുന്നു. എ.കെ.സാജന്‍ സംവിധാനം ചെയ്യുന്ന ലങ്കയിലെ നായികയായ മംമ്ത മോഹന്‍ദാസാണ് ഈ ഗോസിപ് കഥയിലെയും നായിക.
സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗങ്ങളാണത്രെ ഇരുവരെയും അടുപ്പിച്ചത്. സിനിമാ ഷൂട്ടിംഗില്ലാത്തപ്പോള്‍ നിരന്തരം മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശം അയക്കുന്നത് പതിവാക്കിയ ഇരുവരും തമ്മില്‍ സിനിമയിലെ നായകനും നായികയും തമ്മില്‍ കവിഞ്ഞുള്ള ബന്ധമാണെന്നാണ് സിനിമയുടെ ലൊക്കേഷനില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
മലയാളത്തിലെ സൂപ്പര്‍താര സിനിമകളിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധം രതിയുടെ അതിപ്രസരമുള്ള രംഗങ്ങള്‍ കുത്തിനിറച്ചാണ് ലങ്ക എത്തുന്നത്. ഗാനരംഗങ്ങളിലും മറ്റും സുരേഷ് ഗോപിയും മംമ്തയും അങ്ങേയറ്റം ഇഴുകിചേര്‍ന്നുള്ള ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള ഗാഢചുംബനരംഗങ്ങള്‍ പോലും ചിത്രത്തിലുണ്ട്. ഹിന്ദിയിലെ രതിതരംഗ സിനിമകളെ വെല്ലുന്ന തരത്തിലാണ് ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി യാതൊരു മടിയും കാണിച്ചില്ലെന്നതാണ് രസകരം. അതിന് സുരേഷ് ഗോപിക്ക് തന്റേതായ വിശദീകരണമുണ്ട്. നേരത്തെ സൂപ്പര്‍താരമെന്ന വിശേഷണം പതിഞ്ഞുകിട്ടിയ സമയത്ത് തനിക്ക് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആക്ഷന്‍ ഹീറോയെന്ന് മുദ്രകുത്തിയതിനാല്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ആരും ക്ഷണിച്ചില്ലെന്നും സുരേഷ് ഗോപി പറയുന്നു. എന്നാല്‍ ലങ്കയില്‍ ആക്ഷന്‍ഹീറോയെന്ന നിലയില്‍ നിന്നും റൊമാന്റിക് ഹീറോ ആയി തന്റെ ശരീരഭാഷ മാറിവരുന്നുണ്ടെന്നും സുരേഷ് ഗോപി അവകാശപ്പെടുന്നു.
ക്ഷുഭിതനായ പൊലീസ് ഓഫീസറുടെ വേഷത്തില്‍ പ്രേക്ഷകരെ കൈയിലെടുത്ത ഈ നടന്‍ ഗോസിപ് കോളങ്ങളില്‍ പുതിയ വേഷമണിയുകയാണ്. മയൂഖത്തിലും ബസ് കണ്ടക്ടറിലും ശാലീനസുന്ദരിയായി പ്രത്യക്ഷപ്പെട്ട മംമ്ത ലങ്കയില്‍ ഗാഢചുംബനരംഗങ്ങളില്‍ പോലും അഭിനയിക്കാന്‍ തയ്യാറായത് ഗോസിപ്പിന് ചൂട് പകരുന്നു. സുരേഷ് ഗോപിയുടെ ആരാധികയായതിനാലാണ് താന്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് മംമ്തയുടെ വിശദീകരണവുമുണ്ട്. ഹിന്ദി നടിമാരെ പോലുന്ന വെല്ലുന്ന പ്രകടനമാണ് ഈ രംഗങ്ങളില്‍ മംമ്ത കാഴ്ച വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications