രണ്ടു ശബ്ദം വേണ്ടെന്ന് മമ്മൂട്ടി

By Staff

രണ്ടു ശബ്ദം വേണ്ടെന്ന് മമ്മൂട്ടി
ഫിബ്രവരി 14, 2006

അധോലോക നായകന്‍ താരാദാസും പൊലീസ് ഓഫീസര്‍ ബല്‍റാമുമായി മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ബല്‍റാം വേഴ്സസ് താരാദാസ്. തീര്‍ത്തും വിരുദ്ധ സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സാധാരണ ഇരട്ടവേഷങ്ങള്‍ അച്ഛനും മകനും അല്ലെങ്കില്‍ ഇരട്ട സഹോദരന്‍മാര്‍ എന്നിങ്ങനെ ആയിരിക്കും. മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചിട്ടുള്ള ഇരട്ടവേഷങ്ങള്‍ അച്ഛനും മകനുമായാണ്. എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി താന്‍ മുമ്പ് അവതരിപ്പിച്ച രണ്ട് സിനിമകളിലെ രണ്ട് കഥാപാത്രങ്ങളായാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഒരാള്‍ അധോലോക നായകനാണെങ്കില്‍ അയാളെ തളയ്ക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഓഫീസറാണ് മറ്റേയാള്‍.

വേഷത്തിലും മേക്കപ്പിലും രൂപഭാവങ്ങളിലും ഈ രണ്ട് കഥാപാത്രങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. കാഴ്ചയിലുള്ള സാമ്യമില്ലാതാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അങ്ങനെയെങ്കില്‍ ശബ്ദത്തിലും ചെറിയ വ്യത്യാസങ്ങളൊക്കെയാകാമെന്ന് സംവിധായകന്‍ ഐ.വി.ശശിക്കു തോന്നി. അധോലോക നായകന് അല്പം മുഴക്കമുള്ള ശബ്ദമാകാമെന്നായിരുന്നു ശശിയുടെ നിര്‍ദേശം.

മമ്മൂട്ടിയാണെങ്കില്‍ ശബ്ദത്തിലും സംഭാഷണ രീതിയിലും മുമ്പ് പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചിട്ടുള്ളതാണ്. വിധേയനിലും പൊന്തന്‍മാടയിലും അമരത്തിലും മമ്മൂട്ടി സംഭാഷണരീതിയിലും ശബ്ദത്തിലും വിജയകമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ബല്‍റാം വേഴ്സസ് താരാദാസിലെ രണ്ട് കഥാപാത്രങ്ങളില്‍ ഒരാള്‍ക്ക് അല്പം മുഴക്കമുള്ള ശബ്ദമാകാമെന്ന നിര്‍ദേശം മമ്മൂട്ടിക്ക് തീരെ രുചിച്ചില്ല. അതൊക്ക പരമ ബോറായിരിക്കും എന്നായിരുന്നു സംവിധായകന്റെ നിര്‍ദേശത്തോടുള്ള മമ്മൂട്ടിയുടെ പ്രതികരണം. അതുകൊണ്ട് ഈ ചിത്രത്തില്‍ അധോലോക നായകനും പൊലീസ് ഓഫീസര്‍ക്കും ഒരേ ശബ്ദം തന്നെയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X