പ്രിയന്റെ ചിത്രത്തില്‍ കമലും മോഹന്‍ലാലും?!

By Staff

പ്രിയന്റെ ചിത്രത്തില്‍ കമലും മോഹന്‍ലാലും?!
ഫിബ്രവരി 15, 2001

കമലഹാസനും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നു എന്ന ശ്രുതി പരന്നിട്ട് ഏറെയായി. ആ ശ്രുതി ഇപ്പോഴും നിലനില്‍ക്കുന്നു. ചിത്രവും സംവിധായകനും ഭാഷ തന്നെയും വാര്‍ത്തയില്‍ മാറിവരുന്നു എന്ന് മാത്രം.

കെ.എസ്.രവികുമാറിന്റെ തെനാലിയില്‍ കമലഹാസനൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ കമല്‍ നായകനായി വരുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ തയ്യാറാവാഞ്ഞതുകൊണ്ടാണോ എന്നറിയില്ല ആ കേട്ടുകേള്‍വി സത്യമായില്ല. മോഹന്‍ലാലിനു വാഗ്ദാനം ചെയ്ത റോള്‍ ജയറാമാണ് ചെയ്തത്.

തുടര്‍ന്ന് രവികുമാറിന്റെ തന്നെ ആളവന്താനില്‍ ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന് വാര്‍ത്ത പരന്നു. പക്ഷേ ആളവന്താന്റെ ഷൂട്ടിംഗ് പുരോഗമിക്കവെ അതും വെറും കേട്ടുകേള്‍വി മാത്രമാണെന്ന് വ്യക്തമായി.

ഇപ്പോള്‍ പരന്നിരിക്കുന്ന വാര്‍ത്ത സാക്ഷാല്‍ പ്രിയദര്‍ശന്‍ മലയാളത്തില്‍ ഇരുവരെയും ഒന്നിച്ചണിനിരത്തി ചിത്രമൊരുക്കാന്‍ പോകുന്നു എന്നാണ്. തിരക്കഥ രചിക്കുന്നതോ എം.ടി.വാസുദേന്‍നായരും! എം.ടിയും പ്രിയനും ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു എന്നാണ് കേള്‍ക്കുന്നത്.

ഇതും മുമ്പുണ്ടായതു പോലുള്ള പുക മാത്രമാണോ എന്നറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. കാരണം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ട് നടന്മാര്‍ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. അതും പ്രിയനും എംടിയും ഒരുക്കുന്ന ചിത്രത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X