മുന്തിരിപ്പൂക്കളുടെ അതിഥി
മുന്തിരിപ്പൂക്കളുടെ അതിഥി
ഫിബ്രവരി 15, 2004
പൃഥ്വിരാജിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മുന്തിരിപ്പൂക്കളുടെ അതിഥി എന്ന് പേരിട്ടു.
സ്വപ്നക്കൂടിന് ശേഷം കമലിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്. ഒരു ഡോക്ടറായായാണ് മുന്തിരിപ്പൂക്കളുടെ അതിഥിയില്‍ പൃഥ്വിരാജ് വേഷമിടുന്നത്. ഗ്രാമീണതയോടുള്ള വല്ലാത്ത സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന ഡോക്ടര്‍ കേരള അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. മുന്തിരിത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
സൗന്ദര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിഷ്ണുവും ഭാവനയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന താരങ്ങള്‍. മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, വിജീഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. ഹിറ്റ് ചിത്രമായ നമ്മള്‍ക്ക് ശേഷം കമലും കലവൂര്‍ രവികുമാറും ഒന്നിക്കുകയാണ് മുന്തിരിപ്പൂക്കളുടെ അതിഥിയിലൂടെ.
ഒ. എന്‍. വിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. ക്യാമറ പി. സുകുമാര്‍. ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ (യുഎസ്എ), സിദ്ദിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സ്വര്‍ഗചിത്ര വിതരണത്തിനെത്തിക്കും.
മാര്‍ച്ച് 10 മുതല്‍ കമ്പം, തേനി പ്രദേശങ്ങളിയായി മുന്തിരിപ്പൂക്കളുടെ അതിഥിയുടെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications