ജയറാമിന് ഒരു പിടി ചിത്രങ്ങള്‍

By Staff

ജയറാമിന് ഒരു പിടി ചിത്രങ്ങള്‍
ഫിബ്രവരി 15, 2005

ക്രിസ്തുമസ് ചിത്രമായ അമൃതം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മലയാളത്തിലെ മിനിമം ഗ്യാരന്റി നടന്‍ എന്ന പദവി നിലനിര്‍ത്തുന്ന ജയറാം ഒരു പിടി ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ദിലീപിനെയും പോലെ ഒന്നിന് പിറകെ ഒന്നായി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഈ നടന്‍.

പൗരന്‍, സര്‍ക്കാര്‍ ദാദ, ഫിംഗര്‍പ്രിന്റ് എന്നിവയാണ് പൂര്‍ത്തിയാക്കി ജയറാം ചിത്രങ്ങള്‍. പൗരനില്‍ ഗൗരവമുള്ള കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചതെങ്കില്‍ സര്‍ക്കാര്‍ ദാദയില്‍ ചിരി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന വേഷമാണ് ജയറാമിന്. ജയറാം ആദ്യമായി കുറ്റാന്വേഷകനായി വേഷമിടുന്ന ഫിംഗര്‍പ്രിന്റ് തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ്. ഈ ചിത്രത്തില്‍ ജയറാമിന് ഏറെ പ്രതീക്ഷകളുണ്ട്.

മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ജയറാം ഇപ്പോള്‍ അഭിനയിച്ചുവരുന്നത് സിബി മലയിലിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തിലാണ്. ഇതിന് ശേഷം ഒരു പിടി ചിത്രങ്ങളിലാണ് ജയറാം വേഷമിടുന്നത്.

ദിലീപ് നായകനായ കൊച്ചി രാജാവിന് ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. സിഐഡി മൂസ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ജോണി ആന്റണി ഒരുക്കുന്ന ജയറാം ചിത്രം നിര്‍മിക്കുന്നത് മിലന്‍ ജലീലാണ്. സിഐഡി മൂസ ഉള്‍പ്പെടെ ദിലീപിന്റെ പല ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചിട്ടുള്ള ഉദയ്കൃഷ്ണ-സിബി കെ. തോമസ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അനില്‍ ബാബുവിനെ അനില്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തില്‍ ജയറാമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഴുനീള ചിരിപ്പടമെന്ന നിലയില്‍ ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് രാജന്‍ കിരിയത്താണ്.

വാണ്ടഡ് എന്ന ആദ്യചിത്രത്തിന് ശേഷം മുരളി നാഗവള്ളി ഒരുക്കുന്ന പുതിയ ചിത്രത്തിലും ജയറാമാണ് നായകന്‍. നവാഗതനായ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന വിന്റര്‍ ആണ് ചിത്രീകരണം തുടങ്ങാനിരിക്കുന്ന മറ്റൊരു ജയറാം ചിത്രം. ഭാവന ഈ ചിത്രത്തിലൂടെ ആദ്യമായി ജയറാമിന്റെ നായികയാവുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X