»   » വേണു നാഗവള്ളിയും ശ്രീനിയും ഒന്നിക്കുന്നു

വേണു നാഗവള്ളിയും ശ്രീനിയും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

വേണു നാഗവള്ളിയും ശ്രീനിയും ഒന്നിക്കുന്നു
ഫിബ്രവരി 15, 2005

രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ചിത്രം പരാജയമായതോടെ ഇടക്കാലത്ത് സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വേണുനാഗവള്ളി. ഏതാനും ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും അഭിനയരംഗത്തേത്ത് വീണ്ടുമെത്തിയ വേണുനാഗവള്ളി വീണ്ടും സംവിധായകന്റെ വേഷമണിയുന്നു.

ശ്രീനിവാസനാണ് പുതിയ വേണുനാഗവള്ളി ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ചിത്രത്തില്‍ നായകനാകുന്നതും ശ്രീനി തന്നെ. ഒരു നീണ്ട ഇടവേളക്കു ശേഷമാണ് ശ്രീനി നായകവേഷത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ചിന്താവിഷ്ടയായ ശ്യാമളയാണ് ശ്രീനി നായകനായ ഒടുവിലത്തെ ചിത്രം. ചിത്രീകരണം നടന്നുവരുന്ന ചിതറിയവര്‍ എന്ന ചിത്രത്തിലും ശ്രീനി നായകനാകുന്നുണ്ട്.

വേണു നാഗവള്ളിക്കു വേണ്ടി ശ്രീനി തിരക്കഥയെഴുതുന്നത് ആദ്യമായാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സൂപ്പര്‍താരങ്ങളാണ് വേണു നാഗവള്ളിയുടെ ചിത്രങ്ങളില്‍ നായകരാവാറുള്ളത്. ഈ പതിവും വേണു തെറ്റിക്കുകയാണ്.

സര്‍വകലാശാല, സുഖമോ ദേവി, ലാല്‍സലാം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വേണു നാഗവള്ളി തന്നെയാണ് തന്റെ മിക്ക ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്. ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, അിദേവന്‍ എന്നീ ചിത്രങ്ങളിലാണ് ഇതിന് മുമ്പ് മറ്റ് തിരക്കഥാകൃത്തുക്കളെ സഹകരിപ്പിച്ചത്.

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി കൊട്ടാരം എന്നൊരു ചിത്രം ഒരുക്കുന്നുവെന്ന് വേണു നാഗവള്ളി അനൗണ്‍സ് ചെയ്തിരുന്നു. ആ പ്രൊജക്ട് നടക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ശ്രീനിയുമായി ഒന്നിച്ചൊരു ചിത്രം ചെയ്യാന്‍ വേണു തീരുമാനിച്ചത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X