തന്മാത്രയില്‍ ലാല്‍ പൂര്‍ണനനായി അഭിനയിച്ചു!
തന്മാത്രയില്‍ ലാല്‍ പൂര്‍ണനനായി അഭിനയിച്ചു!
ഫിബ്രവരി 15, 2006
തന്മാത്ര പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പേ അസാധാരണമായ ഒരു രംഗം ആ ചിത്രത്തിലുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ വിവാദം സൃഷ്ടിച്ചേക്കാവുന്ന ആ രംഗത്തെ പറ്റി ഒന്നും പറയാനാവില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ അത്തരമൊരു രംഗം ചിത്രത്തിലെവിടെയും കാണാന്‍ പ്രേക്ഷകര്‍ക്കു കഴിഞ്ഞില്ല.
ഏതു രംഗത്തെ കുറിച്ചാണ് വിസ്മയകരമെന്നും അസാധാരണമെന്നും മോഹന്‍ലാല്‍ പറഞ്ഞതെന്ന സംശയം പ്രേക്ഷകരില്‍ ബാക്കിനിന്നു. ഇപ്പോള്‍ ആ സംശയത്തിന് മോഹന്‍ലാല്‍ തന്നെ ഉത്തരം തരുന്നു. തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നതിനു മുമ്പ് ആ രംഗം സിനിമയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നുവത്രെ.
പ്രേക്ഷകര്‍ കണ്ടാല്‍ വിവാദവും ബഹളവും ഉണ്ടാകുമെന്നതിനാല്‍ മുറിച്ചുമാറ്റിയ ആ രംഗം എന്തെന്നല്ലേ? മലയാളത്തില്‍ ഒരു നടനും ഇതുവരെ തയ്യാറാകാത്ത സാഹസത്തിനാണ് മോഹന്‍ലാല്‍ മുതിര്‍ന്നത്. ആ രംഗത്തില്‍ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ജനപ്രിയനായ താരം പൂര്‍ണനഗ്നായി അഭിനയിച്ചു!!
അല്‍ഷിമേഴ്സ് രോഗത്തിന്റെ പിടിയില്‍ പെട്ട രമേശന്‍ മറവിയുടെ തീവ്രാസ്ഥയിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകടമാവുന്ന ഒരു രംഗത്തിലാണ് മോഹന്‍ലാല്‍ പൂര്‍ണനനായി അഭിനയിച്ചത്. ഭാര്യയുമായി രതിയിലേര്‍പ്പെടുന്നതിനിടയില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് മറന്നുപോകുന്ന രമേശന്‍ ഭാര്യയെ വിട്ട് എഴുന്നേറ്റുപോവുന്ന രംഗത്തിലാണ് പൂര്‍ണനഗ്നനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. രമേശന്‍ മറവിയുടെ ദുരന്തത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യക്ക് ആദ്യമായി ബോധ്യപ്പെടുന്ന രംഗവുമാണിത്.
അല്‍ഷിമേഴ്സ് രോഗത്തിന്റെ തീവ്രത അവതരിപ്പിക്കാനായി ബ്ലെസ്സി ഒരുക്കിയ രംഗമായിരുന്നു ഇത്. ചിത്രത്തില്‍ വളരെ പ്രധാനമായ ഒരു രംഗമാണിതെന്ന് ബോധ്യപ്പെട്ടതിനാലാണ് പൂര്‍ണനനായി അഭിനയിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
ഈ രംഗത്തിന്റെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡും ഇടപെട്ടില്ല. എന്നാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നതിന് തൊട്ടുമുമ്പ് ഈ രംഗം വെട്ടിമാറ്റാന്‍ ചിത്രത്തിന്റെ ശില്പികള്‍ തീരുമാനിക്കുകയായിരുന്നു. കുടുംബപ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഈ രംഗത്തെ ഏതുരീതിയില്‍ സമീപിക്കുമെന്ന ആശങ്കയാണ് അതിനു കാരണമായത്.


Click it and Unblock the Notifications