2007ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് മായാവി
2006 മമ്മൂട്ടിക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സൃഷ്ടിക്കുന്ന താരങ്ങളുടെ നിരയില്‍ 2004ലും 2005ലുമുണ്ടായിരുന്ന ഒന്നാം സ്ഥാനം മമ്മൂട്ടിക്ക് 2006ല്‍ നഷ്ടമായി. എന്നാല്‍ 2007ല്‍ മികച്ച തുടക്കമാണ് മമ്മൂട്ടിക്ക് കിട്ടിയിരിക്കുന്നത്.
തുറുപ്പുഗുലാന് ശേഷം മമ്മൂട്ടി കാത്തിരിക്കുകയായിരുന്ന ഒരു സൂപ്പര്‍ഹിറ്റ് ഒടുവില്‍ ബോക്സോഫീസില്‍ സംഭവിച്ചിരിക്കുന്നു. 2007ലെ മമ്മൂട്ടിയുടെ ആദ്യചിത്രമായി പുറത്തിറങ്ങിയ മായാവി സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മുഴുനീള എന്റര്‍ടെയ്നര്‍ എന്ന് പേരെടുക്കാന്‍ മായാവിക്കായി.
ആക്ഷനും കോമഡിക്കും പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന മായാവി ഷാഫി മമ്മൂട്ടിക്ക് സമ്മാനിക്കുന്ന രണ്ടാമത്തെ സൂപ്പര്‍ഹിറ്റാണ്. തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം ഷാഫിയും മമ്മൂട്ടിയും മായാവിയിലൂടെ ഒന്നിച്ചപ്പോള്‍ അത് മറ്റൊരു സൂപ്പര്‍വിജയമായി.
കറുത്ത പക്ഷികള്‍, പളുങ്ക്, കയ്യൊപ്പ് എന്നീ ചിത്രങ്ങളില്‍ സ്ഥിരം മസാല ചിത്രങ്ങളുടെ രീതി വിട്ട് മമ്മൂട്ടി പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ആ ചിത്രങ്ങളൊന്നും വലിയൊരു വിജയം മമ്മൂട്ടിക്ക് നേടിക്കൊടുത്തില്ല. ആവര്‍ത്തന വിരസതയില്ലാതെ മമ്മൂട്ടിക്കായി വീണ്ടുമൊരു മസാല ചിത്രം ഒരുക്കാന്‍ ഷാഫിക്ക് കഴിഞ്ഞതാണ് മായാവിയെ വിജയമാക്കിയത്.
2007ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് മായാവിയിലൂടെ പിറന്നുകഴിഞ്ഞു. 2006ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് പിറക്കാന്‍ ഏപ്രില്‍ വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. മോഹന്‍ലാലിന്റെ രസതന്ത്രമാണ് 2006ല്‍ ആദ്യത്തെ സൂപ്പര്‍ഹിറ്റായത്. ഇക്കുറി അത് മമ്മൂട്ടിയുടെ മായാവി ആണ്.


Click it and Unblock the Notifications