റസാഖിന് ആശ്വാസം രണ്ടാം നിര ചിത്രങ്ങള്‍
വേഷം, രാപ്പകല്‍ എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവാണ് തിരക്കഥാകൃത്തായ ടി.എ.റസാഖ് നടത്തിയത്. സൂപ്പര്‍ഹിറ്റുകളൊന്നും ക്രെഡിറ്റിലില്ലാതിരുന്ന റസാഖ് ഈ ചിത്രങ്ങളിലൂടെ സൂപ്പര്‍ഹിറ്റുകള്‍ എഴുതുന്ന എഴുത്തുകാരനായി. മമ്മൂട്ടിക്ക് വിജയങ്ങള്‍ സമ്മാനിച്ച് ഒന്നാം നിര തിരക്കഥാകൃത്തുക്കളുടെ ഇടയിലെ ഇടം തിരിച്ചുപിടിച്ചു.
വേഷത്തിന്റെ വിജയം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലില്‍ ആ ചിത്രത്തിന്റെ ടീം വീണ്ടും ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിനായി ഒന്നിച്ചു. വി.എം.വിനു-ടി.എ.റസാഖ്-മമ്മൂട്ടി ടീമിന് പക്ഷേ സൂപ്പര്‍ഹിറ്റ് ആവര്‍ത്തിക്കാനായില്ല. പല രംഗങ്ങളും വിരസങ്ങളെന്നും സംഭാഷങ്ങള്‍ക്ക് ജീവനില്ലെന്നും പ്രേക്ഷകര്‍ വിധിയെഴുതി. അതോടെ തുടര്‍ച്ചയായി മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ടി.എ.റസാഖിന് സൂപ്പര്‍താര ചിത്രങ്ങള്‍ അന്യമായി.
ബസ് കണ്ടക്ടറിനു ശേഷം റസാഖ് തിരക്കഥയെഴുതിയത് അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ്. അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രം. വേഷം, രാപ്പകല്‍ എന്നീ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു രണ്ടാം നിര ചിത്രം. ആ ചിത്രവും വിജയിച്ചില്ല.
റസാഖ് ഇനിയെഴുതാന്‍ പോകുന്നത് സുന്ദര്‍ദാസിന്റെ ആകാശം എന്ന ചിത്രത്തിനായാണ്. നായകന്‍ ഹരിശ്രീ അശോകന്‍. മമ്മൂട്ടിക്കായി തിരക്കഥകള്‍ എഴുതിക്കൊണ്ടിരുന്ന റസാഖിന് ഇപ്പോള്‍ രണ്ടാം നിര ചിത്രങ്ങള്‍ മാത്രമാണ് ആശ്വാസം.


Click it and Unblock the Notifications