വി. കെ. പ്രകാശിന്റെ പാതവക്കത്തെ പെണ്‍കുട്ടി
വി. കെ. പ്രകാശിന്റെ പാതവക്കത്തെ പെണ്‍കുട്ടി
ഫിബ്രവരി 16, 2003
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകനാവുന്നു. പാതവക്കത്തെ പെണ്‍കുട്ടി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
പുനരധിവാസത്തിന് ശേഷം വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. വി. കെ. പ്രകാശിന്റെ ഹിന്ദി ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.
സുരേഷ് ഗോപിയെ കൂടാതെ മുരളി, ക്യാപ്റ്റന്‍ രാജു, ജഗതി ശ്രീകുമാര്‍, ഉണ്ണിക്കൃഷ്ന്‍ നമ്പൂതിരി, ഇന്ദ്രന്‍സ്, അന്‍സില്‍, നന്ദിനി, സീമ, ഇന്ദ്രജ, കോഴിക്കോട് ശാരദ, നന്ദന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ജയരാജിന്റെ കളിയാട്ടത്തിലൂടെ ശ്രദ്ധേയനായ മട്ടനൂര്‍ ബല്‍റാമാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടത്തുന്നത്. പ്രപഞ്ചം സിനിമയുടെ ബാനറില്‍ രാജ് കൊല്ലിയില്‍ ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications