TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രണയോത്സവവുമായി കാമ്പസ് ചിത്രങ്ങള്‍
പ്രണയോത്സവവുമായി കാമ്പസ് ചിത്രങ്ങള്‍
ഫിബ്രവരി 16, 2004
പ്രണയത്തിന്റെ മാസമാണ് ഫിബ്രവരി. കാമ്പസിന്റെ ഉല്ലാസങ്ങളുടെ മാസം. കാമ്പസിന്റെ ഈ ആഘോഷം പങ്കിടാന്‍ അഞ്ച് കാമ്പസ് ചിത്രങ്ങളാണ് മലയാളത്തില്‍ ഇറങ്ങുന്നത്. ഈയടുത്ത കാലത്തൊന്നും ഇത്രയേറെ കാമ്പസ് ചിത്രങ്ങള്‍ ഒന്നിച്ച് മലയാളത്തില്‍ ഇറങ്ങിയിട്ടില്ല.
വിജി തമ്പി സംവിധാനം ചെയ്യുന്ന നമ്മള് തമ്മില്‍, അനില്‍ബാബുവിന്റെ പറയാം, നവാഗതനായ ജയപ്രകാശ് ഒരുക്കുന്ന കൂട്ട്, ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍, മോഹന്റെ കാമ്പസ് എന്നിവയാണ് ഈ മാസം പുറത്തിറങ്ങുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രങ്ങളെല്ലാം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്നു.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജിഷ്ണു, റിച്ചാര്‍ഡ്, അരവിന്ദ്, അര്ജുന്, മധു വാര്യര്‍, ഗീതു മോഹന്‍ദാസ്, ഭാവന, പ്രണതി എന്നീ യുവതാരങ്ങളാണ് കാമ്പസിന്റെ ആഘോഷമായ ഈ ചിത്രങ്ങളില്‍ കൗമാരപ്രേക്ഷകരെ ആകര്‍ഷിക്കാനായി വേഷമിടുന്നത്.
സാങ്കേതിക കാരണങ്ങളാല്‍ റിലീസിംഗ് വൈകിയ ജോസ് തോമസിന്റെ നമ്മള് തമ്മില്‍ ഒരു ത്രികോണ പ്രണയ കഥയാണ് പറയുന്നത്. സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഗീതു മോഹന്‍ദാസാണ് നായിക.
ലജ്ജാവതിയേ... എന്ന ഗാനത്തിലൂടെ ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍ റീലീസിംഗിന് മുമ്പേ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഷങ്കറിന്റെ ബോയ്സിന്റെ മാതൃകയില്‍ ഏതാനും പുതുമുഖ നായകന്മാരാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ബോയ്സിലൂടെ ശ്രദ്ധേയനായ അര്ജുന് ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രണതിയും ഗോപികയുമാണ് ചിത്രത്തിലെ നായികമാര്‍.
മോഹന്റെ കാമ്പസ് പൂര്‍ണമായും കാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രമാണ്. മഞ്ജു വാര്യരുടെ സഹോദരന് മധു വാര്യരുടെ ആദ്യത്തെ ചിത്രമാണിത്. സംവിധായകന് പവിത്രന്റെ മകള്‍ ഈവയാണ് ചിത്രത്തിലെ നായിക. സാങ്കേതിക കാരണങ്ങളാല്‍ റിലീസിംഗ് വൈകിയ ചിത്രമാണ് കാമ്പസും.
അനില്‍ ബാബു ഒരുക്കിയ പറയാം എന്ന ചിത്രത്തില്‍ ജിഷ്ണുവും ഭാവനയുമാണ് നായികാനായകന്മാര്. മധുവാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനില്‍ ബാബുമാര്‍ ഒന്നിച്ച് സംവിധാനം ചെയ്യുന്ന അവസാനത്തെ ചിത്രമാണ് പറയാം.
നവാഗതനായ ജയപ്രകാശ് സംവിധാനം ചെയ്ത കൂട്ടില്‍ നടി ശാലിനിയുടെ സഹോദരന് റിച്ചാര്‍ഡും അരവിന്ദുമാണ് നായകന്മാര്. പൂര്‍ണമായും കാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്.
ഒരു പിടി പുതുമുഖങ്ങള്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രങ്ങള്‍ എന്ന സവിശേഷത കൂടി ഇവയ്ക്കുണ്ട്. മധുവാര്യര്‍, ഈവ, ഭരത,് അരുണ്‍, പ്രണതി തുടങ്ങിയ പുതുമുഖങ്ങള്‍ മലയാളത്തിലെ യുവനായക തരംഗത്തിന്റെ ചുവടുപിടിച്ചാണ് സിനിമയിലെത്തുന്നത്.