പുതിയ ചിത്രവുമായി പി. എന്‍. മേനോന്‍

By Staff

പുതിയ ചിത്രവുമായി പി. എന്‍. മേനോന്‍
ഫിബ്രവരി 16, 2004

ഒരു ഇടവേളയ്ക്ക് ശേഷം പി. എന്‍. മേനോന്‍ പുതിയ ചിത്രം ഒരുക്കുന്നു. 76-ാം വയസിലും പ്രതിഭയ്ക്ക് ക്ഷീണമേല്‍ക്കാത്ത പി. എന്‍. മേനോന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് നേര്‍ക്കു നേരെ എന്നാണ്.

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പി. എന്‍. മേനോന്‍ ഒരുക്കുന്ന ചിത്രമാണിത്. നെടുമുടി വേണുവാണ് ചിത്രത്തിലെ നായകന്‍. കല്പന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യവേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കല്പന ഈ ചിത്രത്തില്‍ ഗൗരവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഒരു ഗ്രാമത്തിലെ കുറെ മനുഷ്യരുടെ കഥയാണ് നേര്‍ക്കു നേരെ പറയുന്നത്. വൈദ്യുതിയും ടെലഫോണുമെത്താത്ത ഗ്രാമത്തിലെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കഥ. നൃത്തരംഗങ്ങളോ ചമയങ്ങളോ ഉപയോഗിക്കാതെയാണ് പി. എന്‍. മേനോന്‍ ഈ ചിത്രം ഒരുക്കുന്നത്. ഗാനരചയിതാവായ ബി. ആര്‍. പ്രസാദിന്റേതാണ് ചിത്രത്തിന്റെ കഥ.

കാവാലം നാരായണപ്പണിക്കര്‍ ആദ്യമായി സമ്പൂര്‍ണമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കാവാലം തന്നെയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. കാവാലം ശ്രീകുമാര്‍ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നു.

1965-ല്‍ റോസി എന്ന ചിത്രത്തിലൂടെ സിനിമാസംവിധായകന്റെ വേഷമണിഞ്ഞ പി. എന്‍. മേനോന്‍ ഒരുക്കിയ ഓളവും തീരവും ആണ് മലയാളത്തില്‍ ആദ്യമായി സ്റുഡിയോക്ക് പുറത്ത് യഥാര്‍ഥമായ പശ്ചാത്തലങ്ങളില്‍ ചിത്രീകരിച്ച ചിത്രം. ഗായത്രി, മലമുകളിലെ ദൈവം, പടിപ്പുര എന്നിവയാണ് മേനോന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X