twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകരെ ആകര്‍ഷിക്കാനായി പേരുമാറ്റം

    By Staff
    |

    പ്രേക്ഷകരെ ആകര്‍ഷിക്കാനായി പേരുമാറ്റം
    ഫിബ്രവരി 16, 2005

    റിലീസിംഗ് വൈകുന്നത് പല ചിത്രങ്ങളുടെയും ബോക്സോഫീസ് പ്രകടനത്തെ ബാധിക്കാറുണ്ട്. വൈകി പ്രദര്‍ശനത്തിനെത്തിയ പല ചിത്രങ്ങളും ബോക്സോഫീസില്‍ മൂക്കുംകുത്തി വീണതു കണ്ടിട്ടാവണം റിലീസിംഗ് വൈകുന്ന ചിത്രങ്ങള്‍ പുതിയ ലേബലില്‍ തിയേറ്ററുകളിലെത്തിക്കുന്നത്.

    വിപണിയിലെത്തുന്ന സാധനങ്ങള്‍ ലേബല്‍ മാറ്റിയാല്‍ പുതിയ ബ്രാന്റാണെന്ന് തോന്നിപ്പിക്കുന്നതു പോലെയാണ് വൈകി പ്രദര്‍ശനത്തിനെത്തിക്കുന്ന ചില ചിത്രങ്ങളുടെ പേര് മാറ്റി പുതുമ വരുത്താന്‍ ശ്രമിക്കുന്നത്. ഇങ്ങനെ പേര് മാറ്റി തിയേറ്ററിലെത്തുന്ന ചിത്രങ്ങള്‍ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ശശിശങ്കറിന്റെ ഡോബിവാല.

    വൈറ്റ്കോളര്‍ സുബ്രഹ്മണ്യം എന്നാണ് ഈ ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്. അരവിന്ദും മന്യയും നായികാനായകന്‍മാരായ ഈ ചിത്രത്തിന്റെ റിലീസിംഗ് സാങ്കേതികകാരണങ്ങളാല്‍ വൈകുകയായിരുന്നു. ഒടുവില്‍ റിലീസിംഗിനുള്ള തടസങ്ങളൊഴിവായതോടെ പ്രേക്ഷകരെ ആകര്‍ഷിക്കാനായി ചിത്രത്തിന്റെ പേരുമാറ്റി ഡോബിവാല എന്നാക്കി.

    കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പേരുമാറ്റിയ ഒരു പിടി ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസ് ചെയ്തത്. ഇവയെല്ലാം റിലീസിംഗ് വൈകിയ ചിത്രങ്ങളായിരുന്നു. താഹയുടെ കിളി തെക്കേക്കര സൂപ്പര്‍ഫാസ്റ് എന്ന് പേരുമാറ്റിയെത്തി. താഹയുടെ തന്നെ കേരള ഹൗസ് എന്ന ചിത്രത്തിന്റെ പേരുമാറ്റി കേരളഹൗസ് ഉടന്‍ വില്പനയ്ക്ക് എന്നാക്കി. ശിവപ്രസാദിന്റെ സാമം ഈ സ്നേഹതീരത്ത് എന്ന പേരിലും അനില്‍ബാബുവിന്റെ സല്‍പ്പേര് സുഗുണന്‍ സല്‍പ്പേര് രാമന്‍കുട്ടി എന്ന പേരിലുമാണെത്തിയത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X