twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ തിരിച്ചുവരവ്

    By Staff
    |

    പൃഥ്വിരാജിന്റെ തിരിച്ചുവരവ്
    ഫിബ്രവരി 16, 2005

    പൃഥ്വിരാജിന്റേതായി ഒരു ചിത്രം റിലീസ് ചെയ്തിട്ട് ആറുമാസമെങ്കിലുമായി. താരസംഘടനയായ അമ്മയെ വെല്ലുവിളിക്കാന്‍ മുതിര്‍ന്നതിന്റെ പേരില്‍ സിനിമാരംഗത്ത് ഒതുക്കപ്പെട്ടതിനാലാണ് ഈ നടന് ഇടക്കാലത്ത് ചിത്രങ്ങളൊന്നും ലഭിക്കാതെ പോയതെന്ന് പറയപ്പെടുന്നു. എങ്കിലും ആ തിരിച്ചടിയെ അതിജീവിച്ച് പൃഥ്വിരാജ് വീണ്ടും തിരിച്ചെത്തുന്നു. യുവനായകര്‍ക്കിടയില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന നടനെന്ന നിലയില്‍ പൃഥ്വിരാജ് വീണ്ടും മലയാളത്തില്‍ സജീവമാവുന്നു.

    പൃഥ്വിരാജ് നായകനാവുന്ന രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പൃഥ്വിരാജ് പങ്കുചേരും. പുത്തന്‍ പ്രതീക്ഷകളുമായെത്തിയ ഈ നടന്‍ വീണ്ടും സജീവമാവുകയാണ്. യുവനായകരില്‍ മിക്കവര്‍ക്കും ചിത്രങ്ങളൊന്നുമില്ലാതിരിക്കുമ്പോഴാണ് പൃഥ്വിരാജിന്റെ ഈ തിരിച്ചുവരവ്.

    വിനയന്റെ അത്ഭുതദ്വീപ്, ജയരാജിന്റെ ദൈവനാമത്തില്‍ എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ പൃഥ്വി ചിത്രങ്ങള്‍. രണ്ട് ചിത്രത്തിലും പൃഥ്വിക്ക് നായകവേഷമാണ്. അത്ഭുതദ്വീപ് മാര്‍ച്ച് ഒടുവില്‍ റിലീസ് ചെയ്യും. ജയരാജ് ചിത്രത്തില്‍ മുസ്ലിം തീവ്രവാദിയായി മാറുന്ന യുവാവിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന് ഏറെ അഭിനയപ്രധാനമായ കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.

    പൃഥ്വിരാജ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന വിജി തമ്പിയുടെ കൃത്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ നടന്നുവരികയാണ്. നായകന്റെയും പ്രതിനായകന്റെയും റോളില്‍ പൃഥ്വി പ്രത്യക്ഷപ്പെടുന്ന കൃത്യത്തില്‍ ഈ നടന് പ്രതീക്ഷകളേറെയുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് കൃത്യം.

    തുളസീദാസിന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ചിത്രത്തിന്റെ കടലാസ് ജോലികള്‍ നടന്നുവരികയാണ്. ഈ മലയാള ചിത്രങ്ങള്‍ക്കു പുറമെ കനാക്കണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലും പൃഥ്വി നായകനാവുന്നുണ്ട്.

    യുവനായകര്‍ക്കിടയില്‍ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ജിഷ്ണു തുടങ്ങിയ നടന്‍മാരെല്ലാം തീര്‍ത്തും മങ്ങിപ്പോയ ഘട്ടത്തിലാണ് പൃഥ്വിരാജിന്റെ ഈ തിരിച്ചുവരവെന്നത് ശ്രദ്ധേയമാണ്. യുവനായക തരംഗം ഇല്ലാതാവുകയും ഈ നടന്‍മാര്‍ക്കൊന്നും മികച്ച പ്രൊജക്ടുകള്‍ ലഭിക്കാതെ പോവുകയും ചെയ്യുമ്പോഴാണ് പൃഥ്വിരാജ് വീണ്ടും സജീവമാവുന്നത്.

    മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വീണ്ടും സൂപ്പര്‍ഹിറ്റാവുകയും യുവനായകര്‍ അഭിനയിച്ച ചിത്രങ്ങള്‍ പലതും പരാജയമടയുകയും ചെയ്തപ്പോഴാണ് യുവനായകതരംഗം മലയാളത്തില്‍ കെട്ടടങ്ങിയത്. ഇടക്കാലത്ത് വളരെ സജീവമായിരുന്ന യുവനായകര്‍ക്ക് ഇതോടെ പുതിയ നല്ല അവസരങ്ങള്‍ ലഭിക്കുക പോലും ചെയ്യാതെയായി. ഇതിനിടയിലാണ് താരസംഘടനയുമായുള്ള പ്രശ്നങ്ങളുടെ പേരില്‍ പൃഥ്വിരാജ് ഒതുക്കപ്പെടുന്നത്. എന്നാല്‍ അപ്രഖ്യാപിത വിലക്കുകളെ അതിജീവിച്ച് പൃഥ്വി തിരിച്ചെത്തുകയാണ്. താത്കാലികമായ തരംഗങ്ങളെയോ ഫോര്‍മുലകളെയോ ആശ്രയിച്ച് നിലനില്‍ക്കുന്ന നടനല്ല താനെന്നും ഈ നടന്‍ തെളിയിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X