ദിലീപിന്റെ ഇരട്ടവേഷം

By Staff

ദിലീപിന്റെ ഇരട്ടവേഷം
ഫിബ്രവരി 16, 2006

കുഞ്ഞിക്കൂനനു ശേഷം ദിലീപ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കമലിന്റെ പച്ചക്കുതിര. അഞ്ച് വയസ് പ്രായവ്യത്യാസമുള്ള സഹോദരന്‍മാരുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

ആനന്ദക്കുട്ടനും ആകാശ് മേനോനും ജീവിതത്തില്‍ ഒരു കരയെത്താന്‍ പാടുപെടുന്ന സഹോദരന്‍മാരാണ്. ആനന്ദക്കുട്ടന്‍ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റുകളെ സപ്ലൈ ചെയ്യുന്ന ചീഫ് ഏജന്റാണ്.

പണവും പ്രശസ്തിയും വേഗം ലഭിക്കുമെന്ന മോഹവുമായാണ് ആനന്ദക്കുട്ടന്‍ സിനിമാലോകത്തെത്തിയത്. എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റുകളെ എത്തിച്ചുകൊടുക്കുന്ന ഏജന്റ് മാത്രമായ ആനന്ദക്കുട്ടന്‍ തന്റെ സ്വപ്നങ്ങള്‍ക്കനുസരിച്ചിരുള്ള നിലയിലൊന്നുമല്ല. ഒരു വിധം കഴിഞ്ഞുകൂടുന്നുവെന്നു മാത്രം.

ഒട്ടേറെ അവഗണകള്‍ നേരിടേണ്ടിവരുമ്പോഴും തന്നെ പോലെ ആ രംഗത്തു പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ഒരു പിടി പ്രതീക്ഷകളുമായി കഴിയുകയാണ് ആനന്ദക്കുട്ടന്‍. അതിനിടയിലാണ് അനുജന്‍ ആകാശ് മേനോന്‍ ജര്‍മനിയിലെത്തുന്നത്. തന്റെ കഷ്ടപ്പാടുകള്‍ക്കെല്ലാം വിരാമമായെന്ന് ആനന്ദക്കുട്ടന്‍ സന്തോഷിച്ചു.

ആകാശ് മേനോന്‍, ആനന്ദക്കുട്ടന്‍ എന്നീ രണ്ടു വ്യത്യസ്തരായ രണ്ടു കഥാപാത്രങ്ങളെയാണ് ദിലീപ് പച്ചക്കുതിരയില്‍ അവതരിപ്പിക്കുന്നത്. ഗോപികയാണ് ചിത്രത്തിലെ നായിക. സലിംകുമാര്‍, ഇന്ദ്രന്‍സ്, കലാശാല ബാബു, മാമുക്കോയ, അഗസ്റിന്‍, സാദിഖ്, പ്രകാശ് പയ്യാനുക്കല്‍, കോഴിക്കോട് ശാരദ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X