സത്യന്‍-മോഹന്‍ലാല്‍ ചിത്രം രസതന്ത്രം

By Staff

സത്യന്‍-മോഹന്‍ലാല്‍ ചിത്രം രസതന്ത്രം
ഫിബ്രവരി 16, 2006

വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. രസതന്ത്രം എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

സാധാരണ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തന്റെ ചിത്രങ്ങള്‍ക്ക് പേരിടാറുള്ളൂവെങ്കിലും ഇത്തവണ ആ പതിവ് തെറ്റിക്കുകയാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് പേരിട്ടതോടെ ഇനി പോസ്ററുകളും പരസ്യങ്ങളുമിറക്കാമെന്ന ആശ്വാസത്തിലാണ് ആന്റണി പെരുമ്പാവൂര്‍.

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ രസതന്ത്രം സ്ക്രീനില്‍ നിറയുന്നത് കാണാമെന്ന പ്രതീക്ഷയിലാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X