വിമലയുടെ ടൈം തെളിയുമോ?
2004ലെ മിസ് ഇന്ത്യ ആസ്ത്രേല്യയായ വിമല രാമന്‍ ബാലചന്ദറിന്റെ പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ചിത്രം വന്‍പരാജയം ഏറ്റുവാങ്ങിയതോടെ വിമല രാമന് സിനിമാരംഗത്ത് കാലുറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സുഗമമായില്ല.
നേരത്തെ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അഭിനയിക്കാന്‍ വിമലാ രാമനെ ക്ഷണിച്ചിരുന്നെങ്കിലും തമിഴില്‍ തന്റെ കരിയര്‍ തമിഴില്‍ ഉയര്‍ത്തിക്കൊണ്ടുവരാമെന്ന സ്വപ്നത്തിനിടെ അത്തരം ക്ഷണങ്ങള്‍ ഈ നടി സ്വീകരിച്ചില്ല. എന്നാല്‍ പൊയ്യുടെ പരാജയത്തോടെ കാര്യമായ അവസരങ്ങളൊന്നും വിമലക്ക് ലഭിക്കാതായി.
ഇപ്പോള്‍ മലയാളത്തില്‍ വിമലയെത്തുകകയാണ്; തമിഴില്‍ വിജയിക്കാനായില്ലെങ്കിലും മലയാളത്തില്‍ ഇടമുറപ്പിക്കാമെന്ന പ്രതീക്ഷയോടെ. സുരേഷ് ഗോപിയുടെ ടൈം എന്ന ചിത്രത്തില്‍ നായികമാരിലൊരാളായി അഭിനയിച്ചുവരികയാണ് വിമല ഇപ്പോള്‍.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പത്മപ്രിയയാണ് മറ്റൊരു നായിക. ബാബാ കല്യാണിക്കു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് ടൈം.


Click it and Unblock the Notifications