»   » വിജിതമ്പിയുടെ നാറാണത്തുതമ്പുരാന്‍

വിജിതമ്പിയുടെ നാറാണത്തുതമ്പുരാന്‍

Posted By:
Subscribe to Filmibeat Malayalam

വിജിതമ്പിയുടെ നാറാണത്തുതമ്പുരാന്‍
ഫിബ്രവരി 17, 2001

ജയറാമിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മാറ്റി. നാറാണത്തുതമ്പുരാന്‍ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. നേരത്തെ ശനിദശയില്‍ രാജയോഗം എന്നായിരുന്നു പേര് നിശ്ചിയിച്ചിരുന്നത്.

ജയറാമും നന്ദിനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാറാണത്തുതമ്പുരാന്‍. ജഗതി, ജനാര്‍ദനന്‍, രാജന്‍ പി.ദേവ്, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, അഗസ്റിന്‍, സലിം കുമാര്‍, സോമയാജലു, ജഗന്നാഥവര്‍മ, ടി.പി.മാധവന്‍, പൂര്‍ണിമാ മോഹന്‍, ബിന്ദു പണിക്കര്‍, റീന, മങ്കാമഹേഷ്, കനകലത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ പൂജയും ഗാനലേഖനവും തിരുവനന്തപുരത്ത് തുടങ്ങി. യേശുദാസ്, ചിത്ര, എം.ജി ശ്രീകുമാര്‍ എന്നിവരാണ് ഗായകര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X