ലാല്‍ ഹരി; സൗന്ദര്യ ശ്രീ

By Staff

ലാല്‍ ഹരി; സൗന്ദര്യ ശ്രീ
ഫിബ്രവരി 17, 2004

ബാലേട്ടന്റെ സൂപ്പര്‍വിജയത്തിന്റെ ഹാങ്ഓവറിലാണെന്ന് തോന്നുന്നു മോഹന്‍ലാല്‍ ഇപ്പോഴും. കുടുംബപ്രേക്ഷകരുടെ പ്രിയം തിരിച്ചുപിടിക്കാന്‍ മോഹന്‍ലാലിനെ സഹായിച്ച ബാലേട്ടന്റെ കഥയ്ക്ക് സമാനമായ പ്രമേയമാണ് ഹരിശ്രീ എന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റേതും.

നവാഗത സംവിധായകാനയ ഡോ. എസ്. ജനാര്‍ദനന്‍ ഒരുക്കുന്ന ഹരിശ്രീ എന്ന ചിത്രത്തിലും ബാലേട്ടനിലേതു പോലെ കുടുംബനാഥനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഭാര്യയും രണ്ടു കുട്ടികളുമുള്ള ഹരി എന്ന കഥാപാത്രമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത് സൗന്ദര്യയാണ്. സൗന്ദര്യയുടെ കഥാപാത്രത്തിന്റെ പേര് ശ്രീലക്ഷ്മി. ഇരുകഥാപാത്രങ്ങളുടെയും പേരുകള്‍ ചേര്‍ത്താണ് ചിത്രത്തിന് ഹരിശ്രീ എന്ന് പേരിട്ടിരിക്കുന്നത്.

രണ്ടാമത്തെ തവണയാണ് സൗന്ദര്യ മോഹന്‍ലാലിന്റെ നായികയാവുന്നത്. കിളിച്ചുണ്ടന്‍മാമ്പഴത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

ഹരിശ്രീയിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ ഹരി ഒരു സ്പോര്‍ട്സ് ലേഖകനാണ്. പത്രപ്രവര്‍ത്തകനായി മുമ്പ് മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ഹാസ്യത്തിന്റെ മേമ്പൊടിയുള്ള പശ്ചാത്തലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്പോര്‍ട്സ് ലേഖകന്‍ ലാലിന്റെ വ്യത്യസ്ത കഥാപാത്രമാണ്.

ഹരിയുടെ സന്തതസഹചാരിയായ ഫോട്ടോഗ്രാഫറായി ജഗതി ശ്രീകുമാര്‍ വേഷമിടുന്നു. കായികരംഗത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോവുമ്പോള്‍ കൂടെ ക്യാമറയും തൂക്കിയെത്തുന്ന, എപ്പോഴും ഫോക്കസില്‍ പതിയാത്ത ചിത്രങ്ങളെടുക്കുന്ന ജഗതിയുടെ വേഷം ചിരി വിതറാനായി രൂപപ്പെടുത്തിയിരിക്കുന്ന കഥാപാത്രമാണ്.

മോഹന്‍ലാല്‍-ജഗതി ടീം വീണ്ടും ചിരിമുഹൂര്‍ത്തങ്ങള്‍ ഒരുക്കുകയാണ് ഹരിശ്രീയില്‍. കിലുക്കം മുതല്‍ ബാലേട്ടന്‍ വരെ പ്രേക്ഷകരെ ചിരിക്കുന്ന നിരവധി രംഗങ്ങള്‍ക്ക് പൊലിമ നല്‍കിയ ലാലും ജഗതിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്.

ടിവി സീരിയല്‍ രംഗത്തു നിന്ന് സിനിമയിലെത്തുന്ന ഡോ. എസ്. ജനാര്‍ദനന്റെ ആദ്യചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെ. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു.

വിഷുദിനമായ ഏപ്രില്‍ 14ന് ചിത്രത്തിന്റെ പൂജ നടക്കും. ഷിര്‍ദിസായി ക്രിയേഷന്‍സിന്റെ ബാനറില്‍ പി. കെ. ആര്‍. പിള്ള നിര്‍മിക്കുന്ന ചിത്ര്രം ഷിര്‍ദിസായി ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X