ജോഷി ചിത്രത്തില്‍ മോഹന്‍ലാല്‍

By Staff

ജോഷി ചിത്രത്തില്‍ മോഹന്‍ലാല്‍
ഫിബ്രവരി 17, 2005

മാമ്പഴക്കാലത്തിന് ശേഷം ജോഷി ഒരുക്കുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ നായകനാവും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു മാമ്പഴക്കാലം. പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മോഹന്‍ലാലിനെ നായകനാക്കി ഭദ്രമായ ഒരു കുടുംബകഥ പറയുന്ന ചിത്രമാണ് ജോഷി ഒരുക്കിയത്. കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രം ശരാശരി വിജയം നേടി. മാമ്പഴക്കാലത്തിന്റെ വിജയം ജോഷിയെയും മോഹന്‍ലാലിനെയും വീണ്ടും ഒന്നിപ്പിക്കുകയാണ്.

രഞ്ജന്‍ പ്രമോദാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ജോഷി-മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ രഞ്ജന്‍ പ്രമാേേദ് ആദ്യമായാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

മോഹന്‍ലാലിനെ നായകനാക്കി താപ്പാന എന്ന ചിത്രം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നുണ്ട്. ഈ പ്രൊജക്ട് അല്പം കൂടി കഴിഞ്ഞേ തുടങ്ങൂവെന്നതിനാലാണ് ജോഷി-മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി സഹകരിക്കാന്‍ രഞ്ജന്‍ പ്രമോദ് തീരുമാനിച്ചത്.

തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ചിത്രങ്ങളൊരുക്കുമ്പോഴൊക്കെ ജോഷി മോഹന്‍ലാലിനെയാണ് നായകനാക്കിയിട്ടുള്ളത്. ജനവരി ഒരു ഓര്‍മ, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ ജോഷി ചിത്രങ്ങളില്‍ മോഹന്‍ലാലായിരുന്നു നായകന്‍. പിന്നീട് ഏറെ കാലത്തിന് ശേഷം പ്രജ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്. ആ ചിത്രം വിജയിച്ചില്ലെങ്കിലും ഇരുവരും ഒന്നിച്ച മാമ്പഴക്കാലം വിജയം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X