കലാഭവന്‍ മണി ഇനി ആര്‍ട്ട് ചിത്രത്തില്‍
കച്ചവട മസാലകളില്‍ വിലസുന്ന കലാഭവന്‍ മണി ഒരിക്കല്‍ പോലും അത്തരം വേഷങ്ങളുടെ പതിവ് വിട്ട് വ്യത്യസ്തയുള്ള കഥാപാത്രങ്ങള്‍ അന്വേഷിച്ചിരുന്നില്ല. കച്ചവട സിനിമയുടെ നായകനായി അദ്ദേഹം മുദ്ര കുത്തപ്പെട്ടു.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, സുരേഷ് ഗോപി എന്നിവരൊക്കെ ആര്‍ട് സിനിമകളില്‍ അഭിനയിച്ചവരാണ്. കച്ചവട സിനിമകളിലെ നായകനായി സ്ഥിരം മസാല വേഷങ്ങള്‍ ചെയ്യുന്നതിനിടയില്‍ ഒരു വ്യത്യസ്തത വേണമെന്ന് ഇപ്പോള്‍ മണിക്കും തോന്നിയിരിക്കണം. ഒരു ആര്‍ട് ചിത്രത്തില്‍ നായകാനാവാന്‍ മണിയും ഒരുങ്ങുകയാണ്.
ദേവപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലൈറ്റ് എന്ന ചിത്രത്തിലാണ് കച്ചവട സിനിമകളില്‍ അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ വേഷം മണി ചെയ്യുന്നത്.
വിശദമായ താരനിര്‍ണയം നടന്നുവരികയാണ്. സംഗീതം വിജയ് കരുണ്‍. മൈന്റ് ഓഫ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ലാല്‍ കണ്ണന്‍ നിര്‍വഹിക്കുന്നു.


Click it and Unblock the Notifications