രംഭയുടെ മഴനൃത്തം

By Staff

ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെയാണ് രംഭ ഒരു കാലത്ത് തമിഴിലെ നടിമാരില്‍ നമ്പര്‍ വണ്ണായത്. തുടയഴകി എന്ന പേരിലാണ് രംഭ തമിഴില്‍ അറിയപ്പെട്ടതു തന്നെ. മേനിപ്രദര്‍ശനത്തിലൂടെ രംഭ ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടി. പക്ഷേ മലയാളത്തില്‍ രംഭ അഭിനയിച്ച ചിത്രങ്ങളില്‍ കാര്യമായ ഗ്ലാമര്‍ രംഗങ്ങളുണ്ടായിരുന്നില്ല.

രംഭ നായികയായ സിദ്ധാര്‍ത്ഥ, ക്രോണിക് ബാച്ചിലര്‍, കൊച്ചിരാജാവ് എന്നീ മലയാള ചിത്രങ്ങളില്‍ നായികയുടെ ഗ്ലാമര്‍ രംഗങ്ങള്‍ കുത്തിനിറച്ചിരുന്നില്ല. മയിലാട്ടത്തിലെ ഒരു ഗാനരംഗം രംഭക്ക് മേനിപ്രദര്‍ശനത്തിന് അവസരം തുറന്നുകൊടുത്തു.

ഇപ്പോള്‍ രംഭ വീണ്ടും പായും പുലി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയിരിക്കുകയാണ്. കലാഭവന്‍ മണി നായകനായ ഈ ചിത്രത്തില്‍ താന്‍ മുമ്പ് അഭിനയിച്ച മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി രംഭ ലോഭമില്ലാതെ മേനിപ്രദര്‍ശനം കാട്ടുന്നുണ്ട്.

കലാഭവന്‍ മണിയും രംഭയും പ്രത്യക്ഷപ്പെടുന്ന ഒരു ഗാനരംഗമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഗാനരംഗത്തിലെ രംഭയുടെ മഴനൃത്തം നടിയുടെ ആരാധകരെ ലക്ഷ്യം വച്ചുള്ളതാണ്. ഈ ഗാനരംഗത്തില്‍ ഇറുകിയതും ഇറക്കം കുറഞ്ഞതും പലയിട്ടത്തും വെട്ടിമാറ്റിയതുമായ വസ്ത്രം ധരിച്ച് രംഭ മഴയില്‍ കുളിച്ച് ആടിപ്പാടുന്നു. പ്രേക്ഷകന് നയനാനന്ദം പകരുന്ന ഒട്ടേറെ ഷോട്ടുകളാണ് സവിശേഷമായ രീതിയില്‍ ഈ ഗാനരംഗത്തില്‍ ഒരുക്കിയിരിക്കുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X