കെ. എന്‍. ബൈജുവിന്റെ ദേവഹംസം
കെ. എന്‍. ബൈജുവിന്റെ ദേവഹംസം
ഫെബ്രുവരി 18, 2002
കെ. എന്‍. ബൈജു സംവിധാനം ചെയ്യുന്ന ദേവഹംസത്തില്‍ മലയാളത്തിലെയും ഹിന്ദിയിലെയും പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
കെ. എന്‍. ബൈജുവിന്റെ തന്നെയാണ് രചന. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വിഷയമാവുന്ന ഈ ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് പ്രത്യേക പ്രാധാന്യം നല്‍കിയിരിക്കുന്നു.
ഭരണിക്കാവ് ശിവകുമാറിന്റെയും ഡോ. സദാശിവന്റെയും ഗാനങ്ങള്‍ക്ക് ആല്‍ബര്‍ട്ട് വിജയന്‍ സംഗീതം പകരുന്നു. യേശുദാസ്, കെ. എസ്. ചിത്ര എന്നിവരാണ് പാടുന്നത്.
നവഗ്രഹ സിനി ആര്‍ട്സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications