»   » മമ്മൂട്ടി-ജയരാജ് ചിത്രം അണിയം

മമ്മൂട്ടി-ജയരാജ് ചിത്രം അണിയം

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി-ജയരാജ് ചിത്രം അണിയം
ഫെബ്രുവരി 18, 2002

കണ്ണകിയ്ക്കു ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന് അണിയം എന്നാണ് പേരിട്ടിരിക്കുന്നത്.

എഴുപതു വയസുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ടി. വി. ചന്ദ്രന്റ ഡാനി എന്ന ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി വൃദ്ധവേഷം അണിയുകയാണ് മമ്മൂട്ടി ജയരാജ് ചിത്രത്തില്‍.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ബാബു പള്ളാശേരിയാണ്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X