സുരേഷ് ഗോപി വീണ്ടും ഐപിഎസ് വേഷത്തില്‍
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഐപിഎസ് ഓഫീസര്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടന്‍ ആരായിരിക്കും? തീര്‍ച്ചയായും മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല. സുരേഷ് ഗോപി തന്നെ.
ഏകലവ്യന്‍, കമ്മിഷണര്‍, എഫ്ഐആര്‍, ഭരത്ചന്ദ്രന്‍ ഐപിഎസ്, ടൈഗര്‍ എന്നിങ്ങനെ ഒരു പിടി ചിത്രങ്ങളിലാണ് സുരേഷ് ഗോപി ഐപിഎസ് ഓഫീസറായി വേഷമിട്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കാക്കിക്കുള്ളിലെ വീരപരാക്രമങ്ങളുമായി സുരേഷ് ഗോപി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നപ്പോഴൊക്കെ സൂപ്പര്‍ഹിറ്റുകള്‍ ജനിച്ചു. ഒരിക്കല്‍ക്കൂടി ആ വിജയം ആവര്‍ത്തിക്കാന്‍ സുരേഷ് ഗോപി ഐപിഎസ് വേഷമണിയുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ടൈം എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും ഐപിഎസ് ഓഫീസറാവുന്നത്. അപ്പന്‍മേനോന്‍ ഐപിഎസ്- അതാണ് ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രം.
സമര്‍ത്ഥനായിട്ടും പൊലീസ് സര്‍വീസില്‍ തഴയപ്പെട്ട ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് അപ്പന്‍ മേനോന്‍. മുന്‍മന്ത്രി കൃഷ്ണന്‍നായരുടെ മരണം അന്വേഷിക്കാനുള്ള ചുമതല ഏല്പിക്കപ്പെട്ടപ്പോള്‍ അപ്പന്‍ മോനോന് അത് സര്‍വീസ് ജീവിതത്തിലെ ഒരു ഉയിര്‍ത്തെഴുന്നേല്പ് കൂടിയായി.
അപ്പന്റെ ഭാര്യയാണ് ജാനകി. ഈ കഥാപാത്രത്തെ വിമലാ രാമന്‍ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്- പത്മപ്രിയ. സാമൂഹ്യപ്രവര്‍ത്തകയായ സൂസന്‍ തോമസ് എന്ന കഥാപാത്രമായാണ് പത്മപ്രിയ വേഷമിടുന്നത്.
കാരക്കുടിയില്‍ ചിത്രീകരണം തുടരുന്ന ചിത്രത്തില്‍ മനോജ് കെ.ജയന്‍, ലാല്‍, സിദ്ദിഖ്, വിജയകുമാര്‍, ടി.പി.മാധവന്‍, ഗീഥാസലാം, കീരിക്കാടന്‍ ജോസ്, തമിഴ്താരം കാതല്‍ ദണ്ഡപാണി എന്നിവരും അഭിനയിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications