»   » കരുണത്തിന് ബെര്‍ലിന്‍ പുരസ്കാരം

കരുണത്തിന് ബെര്‍ലിന്‍ പുരസ്കാരം

Posted By:
Subscribe to Filmibeat Malayalam

കരുണത്തിന് ബെര്‍ലിന്‍ പുരസ്കാരം
ഫിബ്രവരി 19, 2001

ബെര്‍ലിന്‍: ജയരാജ് സംവിധാനം ചെയ്ത കരുണം 51ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡോണ്‍ ക്വിക്സോട്ട് സമ്മാനത്തിനര്‍ഹമായി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഏര്‍പ്പെടുത്തിയതാണ് ഈ പ്രത്യേക പുരസ്കാരം.

വാര്‍ദ്ധക്യത്തിന്റെ അനാഥത്വത്തെ അനാവരണം ചെയ്യുന്ന കരുണം ചലച്ചിത്രോത്സവത്തിനെത്തിയവരെയെല്ലാം ആകര്‍ഷിച്ചു. 77 മിനിറ്റു നീണ്ട ഈ ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടു കൂടിയാണ് നാലംഗ അന്താരാഷ്ട്ര ജൂറി കണ്ടത്. ലളിതമായൊരു പ്രമേയത്തെ വൈകാരികതയുടെ സ്പര്‍ശത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്ന കരുണം ഏതു രാജ്യത്തുള്ളവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഫിബ്രവരി 18 ഞായറാഴ്ച അവസാനിച്ച ചലച്ചിത്രോത്സവത്തില്‍ 300ഓളം ചിത്രങ്ങളുണ്ടായിരുന്നു. മൂന്നു തവണ കരുണം ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. മണിരത്നത്തിന്റെ അലൈ പായുതേ, എം.എഫ്. ഹുസൈന്റെ ഗജഗാമിനി എന്നിവയും പ്രദര്‍ശനത്തിനെത്തിയിരുന്നു. പനോരമ വിഭാഗത്തിലും മത്സരവിഭാഗത്തിലും ഇന്ത്യന്‍ ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X