കമല്‍ ചിത്രത്തില്‍ കുഞ്ചാക്കോ, പൃഥ്വിരാജ്, ജയസൂര്യ
കമല്‍ ചിത്രത്തില്‍ കുഞ്ചാക്കോ, പൃഥ്വിരാജ്, ജയസൂര്യ
ഫിബ്രവരി 19, 2003
നമ്മള്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കമല്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ജയസൂര്യയും നായകന്മാരാവുന്നു.
തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുന്നത്. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായികയാവുന്നത്. കമലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രമായ ഗ്രാമഫോണിലും മീരയാണ് നായിക.
മേഘമല്‍ഹാര്‍, ഗ്രാമഫോണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കമലും തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ചിത്രത്തിന്റെ കഥ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെതാണ്. തിരക്കഥയും സംഭാഷണവും ഇരുവരും ചേര്‍ന്ന് രചിക്കുന്നു.
നമ്മളിലൂടെ ശ്രദ്ധേയയായ ഭാവനയും വിജീഷും പുതിയ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വൈശാഖ് മൂവീസിന്റെ ബാനറില്‍ പി. രാജനാണ് ചിത്രം നിര്‍മിക്കുന്നത്. പോണ്ടിച്ചേരിയില്‍ മാര്‍ച്ച് 10ന് ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications