ബാബു ആന്റണിയുടെ വെബ്സൈറ്റ്
ബാബു ആന്റണിയുടെ വെബ്സൈറ്റ്
ഫിബ്രവരി 20, 2004
വിവര സാങ്കേതിക രംഗത്ത് കേരളം വളരെ മുന്നോട്ട് പോയിട്ടുണ്ടെന്നാണ് പറയുന്നതെങ്കിലും അത് ജനങ്ങളിലേയ്ക്ക് അത്രത്തോളം ഇറങ്ങിചെന്നിട്ടുണ്ടെന്ന് കരുതാനാവില്ല. അതുകൊണ്ട് തന്നെയാണ് കേരള സമൂഹത്തില്‍ പ്രശസ്തരായ വ്യക്തികളൊന്നും തന്നെ സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കി നടത്താത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥരായ ചിലരുണ്ട്, എല്ലാ മേഖലയിലും.
രാഷ്ട്രീയ രംഗത്ത് ടി എന്‍ പ്രതാപന്‍ എം. എല്‍.എ. യും ചലച്ചിത്ര രംഗത്ത് ചിലനടന്മാരും ഇതിന് ഉദാഹരണമാണ്.
അഭിനയ ലോകത്തെന്നപോലെ ഇക്കാര്യത്തിലും സ്വന്തം പ്രത്യേകത കാട്ടുന്ന നടനാണ് ബാബു ആന്റണി. ബാബു ആന്റണിയ്ക്ക് സ്വന്തമായി ഒരു . ഈ നടനെക്കുറിച്ചുള്ള വാര്‍ത്തകളും പുതിയ ചിത്രങ്ങളും ഇതില്‍ കാണാം. ചലച്ചിത്ര മേഖലയിലും രാഷ്ട്രീയ രംഗത്തും ഉള്ള മിയ്ക്ക വ്യക്തികളും ഇ-മെയില്‍ അയച്ചാല്‍ മറുപടി അയക്കാറില്ല. പലപ്പോഴും ആ മെയില്‍ ഉദ്ദേശിച്ച സ്ഥാനത്ത് എത്തുക പോലുമില്ല. അവ ബൗണ്‍സ് ചെയ്തിരിയ്ക്കും.
ഇക്കാര്യത്തിലും വിഭിന്നനാണ് ബാബു ആന്റണി. ആരാധകര്‍ മെയില്‍ അയച്ച് നോക്കൂ. മറുപടി കിട്ടാതിരിയ്ക്കില്ല.


Click it and Unblock the Notifications