ലാലിന്റെ രക്ഷകനായി രഞ്ജിത്

By Staff

ലാലിന്റെ രക്ഷകനായി രഞ്ജിത്
ഫിബ്രവരി 19, 2004

മോഹന്‍ലാലിന്റെ അഭിനയജീവിതം പ്രതിസന്ധിയിലാണ്. അവസാന രണ്ട് ചിത്രങ്ങള്‍ ബോക്സോഫീസില്‍ പൊട്ടി. ഒരു ഹിറ്റ് നേടിക്കൊടുക്കാനുള്ള പ്രിയദര്‍ശന്റെ ശ്രമവും വിഫലമായി. മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ രഞ്ജിത് തന്നെ ഈ മെഗാതാരത്തിന്റെ രക്ഷകനായി വീണ്ടും വരുന്നു.

രഞ്ജിത് സിനിമയായതുകൊണ്ട് മോഹന്‍ലാല്‍ മീശപിരിയ്ക്കും എന്ന് ആരും കരുതണ്ട. ദേവാസുരം പോലെയോ ആറാം തമ്പുരാന്‍ പോലെ ഉള്ള ഒരു സിനിമയല്ല രഞ്ജിത്തിന്റെ മനസ്സില്‍. ഒരു ക്ലീന്‍ കുടുംബചിത്രം- അതാണ് രഞ്ജിത്തിന്റെ പുതിയ ചിത്രമായ മരം പെയ്യുമ്പോള്‍.

കുറെ കാലം മുമ്പ് മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യും എന്നു പറഞ്ഞിരുന്ന ഈ സിനിമ പിന്നീട് ഉപേക്ഷിയ്ക്കുകയായിരുന്നു. നടന്‍ അഗസ്റിന്‍ രഞ്ജിത്തിനെക്കൊണ്ട് സംവിധാനം ചെയ്യിക്കാനിരുന്ന ചിത്രമാണ് മരം പെയ്യുമ്പോള്‍. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആ സിനിമ മുടങ്ങി. പകരം അഗസ്റിന്‍-രഞ്ജിത് ടീം മിഴി രണ്ടിലും എന്ന സിനിമയെടുത്തു. മിഴി രണ്ടിലും പരാജയമായതോടെയാണ് പഴയ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ആലോചന തുടങ്ങിയത്.

സംഗീതത്തിനു പ്രാധാന്യമുള്ള ഒരു കുടുംബകഥ. അതാണ് മരം പെയ്യുമ്പോള്‍. ഇതിന്റെ രചന രഞ്ജിത് പൂര്‍ത്തിയാക്കികഴിഞ്ഞു. ഷാജി കൈലാസിന്റെ നാട്ടുരാജാവിനുശേഷം മോഹന്‍ലാല്‍ ഈ ചിത്രത്തിലാണ് അഭിനയിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X