കാവ്യയുടെയും മണിയുടെയും ജന്മം
കാവ്യയുടെയും മണിയുടെയും ജന്മം
ഫിബ്രവരി 19, 2005
അന്നൊരിക്കല്‍ എന്ന ചിത്രത്തിന് ശേഷം ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന്മം. കലാഭവന്‍ മണിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്നൊരിക്കലില്‍ നായികയായ കാവ്യാ മാധവന്‍ ഈ ചിത്രത്തിലും നായികയാവുന്നു.
പേപ്പട്ടി പിടുത്തക്കാരനായും മന്ദബുദ്ധിയായും കലാഭവന്‍ മണിയുടെ വിവിധ വേഷങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഈ നടന്റെ മറ്റൊരു വ്യത്യസ്ത വേഷമാണ് ജന്മത്തില്‍ കാണാനാവുക. ശവമെടുപ്പ് തൊഴിലാക്കിയ ചുടല വാസുവെന്ന അമ്പത്തിയാറുകാരന്റെ വേഷത്തിലാണ് മണി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
അന്നൊരിക്കല്‍ പോലെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളാണ് ശരത്ചന്ദ്രന്‍ വയനാട് പുതിയ ചിത്രത്തിനും പശ്ചാത്തലമാക്കുന്നത്. അന്നാൈരിക്കലില്‍ ആദിവാസി പെണ്‍കുട്ടിയായ പൊന്നിയെ അവതരിപ്പിച്ച കാവ്യാ മാധവന്‍ ഈ ചിത്രത്തിലും നായികാവേഷത്തിലെത്തുന്നു.
സുഹാസിനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ. കെ. ഹരിദാസിന്റെ ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തിയ സുഹാസിനി ഇവിടെ സജീവമാവുകയാണ്.
നീലഗിരി പ്രൊഡക്ഷന്‍സിന്റെ ബാനറിന്റെ ഭായ് ഗുണ്ടല്ലൂരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications