സിബിയും ലോഹിയും വീണ്ടും ഒന്നിക്കുന്നു
തനിയാവര്‍ത്തനം, കീരീടം, ദശരഥം, ചെങ്കോല്‍, ധനം തുടങ്ങി ഒരു പിടി ചിത്രങ്ങളാണ് സിബി മലയില്‍- ലോഹിതദാസ് ടീമിന്റേതായി ഒരു കാലത്ത് പുറത്തുവന്നത്. തനിയാവര്‍ത്തനവും കീരീടവും ദശരഥവുമൊക്കെ എക്കാലവും മലയാള സിനിമാ പ്രേക്ഷകര്‍ ഓര്‍ക്കുന്ന ചിത്രങ്ങളായി മാറി.
എന്നാല്‍ ഈ ടീം പിരിഞ്ഞതോടെ ഇരുവര്‍ക്കും അത് ഗുണം ചെയ്തില്ല. ലോഹിതദാസിന്റെ തിരക്കഥകള്‍ ലഭിക്കാതായതോടെ തനിയാവര്‍ത്തനത്തിന്റെയും കീരീടത്തിന്റെയും നിലവാരമുള്ള ഒരു ചിത്രം പോലും സിബി മലയിലിന് സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ല. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തൂവല്‍കൊട്ടാരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് സത്യന്‍ അന്തിക്കാടിനായി തിരക്കഥയൊരുക്കിയപ്പോള്‍ ലോഹിതദാസ് എഴുത്തുകാരന്റെ ക്രാഫ്റ്റ് വീണ്ടും പ്രകടിപ്പിച്ചെങ്കിലും സംവിധായകന്റെ കുപ്പായമണിഞ്ഞത് തിരിച്ചടിയായി. താന്‍ തിരക്കഥയെഴുതി മറ്റുള്ളവര്‍ സംവിധാനം ചെയ്ത ചിത്രങ്ങളുടെ നിലവാരമുള്ള ഒരു ചിത്രം പോലും സംവിധാനം ചെയ്യാന്‍ ലോഹിതദാസിനായില്ല.
ഏതായാലും ഒരു നീണ്ട ഇടവേളക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്- വീണ്ടും പഴയ വസന്തകാലം തിരിച്ചുപിടിക്കാനായി. ആള്‍റെലറ്റ്സ് സിനിമയുടെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖതാരമായിരിക്കും നായകന്‍.


Click it and Unblock the Notifications