താഹയുടെ ദിലീപ് ചിത്രം പറക്കും തളിക

By Staff

താഹയുടെ ദിലീപ് ചിത്രം പറക്കും തളിക
ഫിബ്രവരി 20, 2001

കലാസംഘത്തിന്റെ ബാനറില്‍ താഹ സംവിധാനാം ചെയ്യുന്ന ചിത്രത്തിന് പറക്കും തളിക എന്ന് പേരിട്ടു. ദിലീപ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. ഐശ്വര്യയെ നായികയാക്കാന്‍ നീക്കമുണ്ടെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സി.ഐ. പോള്‍,സംവിധായകന്‍ പി. വാസു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഗോവിന്ദ് പഞ്ചന്റെയും മഹേഷ് ചിത്രയുടെയും കഥക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നത് വി.ആര്‍. ഗോപാലകൃഷ്ണന്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്‍കുന്നു. യേശുദാസും ചിത്രയുമാണ് ഗായകര്‍.

സാലു ജോര്‍ജ് ഛായാഗ്രഹണവും ഇ.എം. മാധവന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X