ശിവപ്രസാദിന്റെ ചിത്രത്തില്‍ മുരളി, മണി
ശിവപ്രസാദിന്റെ ചിത്രത്തില്‍ മുരളി, മണി
ഫെബ്രുവരി 20, 2002
വേമ്പനാട്, ഗൗരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശിവപ്രസാദ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. ഭേരി എന്ന ചിത്രത്തിന് ശേഷം ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രൂപാന്തരം എന്നാണ് പേരിട്ടിരിക്കുന്നത്.
മുരളിയും കലാഭവന്‍ മണിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത്ചന്ദ്രന്‍ വയനാടാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ഭൂപന്‍ ഹസാരികയുടേതാണ് സംഗീതം. ഒ. എന്‍. വി. കുറുപ്പ് ഗാനങ്ങളെഴുതുന്നു. ക്യാമറ അശ്വിനി കൗള്‍.
ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തൂത്തുകുടി ശെല്‍വരാജാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications