ബോസില്‍ ഇന്ദ്രജിത്ത്, വിജയകുമാര്‍
ബോസില്‍ ഇന്ദ്രജിത്ത്, വിജയകുമാര്‍
ഫിബ്രവരി 20, 2003
വിവാദമായ ദി ലീഡറിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും വിജയകുമാറും നായകന്മാരാവുന്നു. കാവ്യാ മാധവനാണ് നായിക.
ബോസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്. ശക്തമായ ഒരു സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബോസ് പറയുന്നത്. രഘുവരന്‍, സലിംകുമാര്‍, വിജയരാഘവന്‍, സായികുമാര്‍, നന്ദിനി, ഭാരതി എന്നിവരും ചിത്രത്തില്‍ അഭിനയിയ്ക്കുന്നു.
ഷാജി കൈലാസിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ദീപന്‍ ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്ത ലീഡര്‍ ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെ ഓര്‍മിപ്പിക്കുന്ന കഥാപാത്രങ്ങളെ മിമിക്രി താരങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ചിത്രീകരണത്തിനിടയില്‍ ഒച്ചപ്പാടുണ്ടാക്കി. വിവാദം പുകയുന്നതിനിടയില്‍ ദീപനെ ചില അക്രമികള്‍ വെട്ടിപ്പരിക്കേല്പിച്ചിരുന്നു.
സിദ്ധാര്‍ഥ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്യാംകുമാറും ഷെരീഫും ചേര്‍ന്നാണ് ബോസ് നിര്‍മിയ്ക്കുന്നത്. ക്യാമറ സഞ്ജീവ് ശങ്കര്‍. ചിത്രീകരണം ഫിബ്രവരി അവസാനം പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളില്‍ തുടങ്ങും.


Click it and Unblock the Notifications