ജയസൂര്യയും കാവ്യയും ഗ്രീറ്റിംഗ്സില്‍
ജയസൂര്യയും കാവ്യയും ഗ്രീറ്റിംഗ്സില്‍
ഫിബ്രവരി 20, 2004
ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പ്രണയകഥ പറയുന്ന ചിത്രത്തില്‍ ജയസൂര്യയും കാവ്യാ മാധവനും നായികാനായകന്‍മാരാവുന്നു. ഗ്രീറ്റിംഗ്സ് എന്നാണ് ചിത്രത്തിന്റെ പേര്.
വിജയജോഡിയായി അറിയപ്പെടുന്ന ജയസൂര്യയും കാവ്യാ മാധവനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ജയസൂര്യയുടെ കന്നിച്ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന് പുലിവാല്‍ കല്യാണം, ടു വീലര്‍ എന്നീ ചിത്രങ്ങളിലും ഈ ജോഡി നായികാനായകന്‍മാരായി.
തങ്ങളുടെ വീട് നിലനിര്‍ത്താന്‍ വേണ്ടി അച്ഛനു വേണ്ടി കഷ്ടതകള്‍ സഹിക്കുന്ന സുധി എന്ന ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടിയുടെയും കഥയാണ് ഗ്രീറ്റിംഗ്സ് പറയുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ഗീത സിനിമയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഗ്രീറ്റിംഗ്സിനുണ്ട്. സിദ്ദിക്ക്, ഇന്നസെന്റ്, സലിംകുമാര്‍, അഗസ്റിന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
സ്ത്രീ എന്ന മെഗാസീരിയലിന്റെ തിരക്കഥയിലൂടെ ശ്രദ്ധേയനായ മണി ഷൊര്‍ണൂര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം നല്‍കുന്നു.
ഛായാഗ്രഹണം പി. സുകുമാര്‍. ഘോഷ് ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications