പ്രമോദ്, പപ്പന്‍, പിന്നെ മണിയും

By Staff

പ്രമോദ്, പപ്പന്‍, പിന്നെ മണിയും
ഫിബ്രവരി 20, 2006

വജ്രം, തസ്കരവീരന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകജോഡിയാണ് പ്രമോദ് പപ്പന്‍. മമ്മൂട്ടി നായകനായ രണ്ടു ചിത്രങ്ങളും ശരാശരി വിജയം നേടി. ഒപ്പം ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വ്യത്യസ്ത ശൈലിയുള്ള സംവിധായകരെന്ന പേരും ഇരുവരും സ്വന്തമാക്കി.

2004ലും 2005ലും മമ്മൂട്ടി ചിത്രങ്ങള്‍ ഒരുക്കിയ പ്രമോദ് പപ്പന് മമ്മൂട്ടി ചിത്രങ്ങളില്‍ ഒരു ഹാട്രിക്കിന് ആലോചനയുണ്ടെങ്കിലും അത് ഏതായാലും സാധ്യമല്ല. 2006ലെ മമ്മൂട്ടിയുടെ പ്രൊജക്ടുകളെല്ലാം തീരുമാനിച്ചുകഴിഞ്ഞു. അതുകൊണ്ട് അടുത്ത മമ്മൂട്ടി ചിത്രം അടുത്ത വര്‍ഷമേ നടക്കുകയുള്ളൂ.

ഈ ഇടവേളയില്‍ കലാഭവന്‍ മണിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രമോദ് പപ്പന്‍. തസ്കരവീരന് തിരക്കഥയെഴുതിയ ഡെന്നിസ് ജോസഫായിരിക്കും ഈ ചിത്രത്തിനും തിരക്കഥയെഴുതുന്നത്.

മലയാളത്തില്‍ ഇപ്പോള്‍ കലാഭവന്‍ മണി നായകനാവുന്ന ചിത്രമെന്നാല്‍ ആക്ഷന്‍ ചിത്രമെന്നാണ് അര്‍ത്ഥം. ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ കഴിവ് തെളിയിച്ചിരിക്കുന്ന പ്രമോദ് പപ്പനും ആക്ഷന്‍ ഹീറോ കലാഭവന്‍ മണിയും ഒന്നിക്കുന്നതിലെ വ്യത്യസ്തതയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X