മോഹന്‍ലാല്‍ വീണ്ടും തമാശപ്പടങ്ങളില്‍

By Staff

ആദ്യന്തം ചിരി ജനിപ്പിക്കുന്ന കോമഡി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ട് ഏറെയായി. കോമഡി ചെയ്യാനറിയില്ലെന്ന വിമര്‍ശനത്തെ നേരിടാനെന്ന വണ്ണം രാജമാണിക്യം പോലുള്ള ചിത്രങ്ങളില്‍ മമ്മൂട്ടി ആവര്‍ത്തിച്ചഭിനയിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി മോഹന്‍ലാല്‍ കോമഡി സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

കാക്കക്കുയില്‍, മിസ്റര്‍ ബ്രഹ്മചാരി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ചിരി ജനിപ്പിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. മമ്മൂട്ടിയും ദിലീപും പ്രേക്ഷകരെ ചിരിപ്പിക്കുമ്പോള്‍ മോഹന്‍ലാല്‍ താന്‍ ഏറ്റവുമേറെ ശോഭിക്കുന്ന തട്ടകത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ ഒട്ടേറെ രസകരങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ വിജയം ആവര്‍ത്തിക്കാനായി ഇരുവരും വീണ്ടും ഒന്നിച്ച് രസതന്ത്രം ഒരുക്കിയപ്പോഴും അതിലൊരു തമാശക്കാരന്റെ വേഷമായിരുന്നില്ല മോഹന്‍ലാലിന്.

പ്രേക്ഷകരെ ചിരിപ്പിച്ച മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന് മുമ്പ് പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ദൗത്യം ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞ ഒരു നായകനടനും മലയാളത്തിലുണ്ടായിരുന്നില്ല. കോമഡി ചെയ്യാന്‍ ഒരു വിഭാഗം നടന്‍മാരെ മാത്രം ഏല്പിക്കുകയും അവര്‍ക്കായി കോമഡി രംഗങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്യുന്ന രീതിയെയാണ് മോഹന്‍ലാല്‍ ഇല്ലാതാക്കിയത്. തമാശ ജനിപ്പിക്കുന്ന നായകവേഷങ്ങളിലേക്ക് മോഹന്‍ലാല്‍ ഒരിക്കല്‍ക്കൂടി തിരിച്ചുപോവുകയാണ്- അന്‍വര്‍ റഷീദിന്റെയും റാഫി മെക്കാര്‍ട്ടിന്റെയും ചിത്രങ്ങളിലൂടെ.

അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ രൂപം പോലും ചിരി ജനിപ്പിക്കുന്നതാണ്. യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ കറങ്ങിനടക്കുന്ന ചെറുപ്പക്കാരുടെ സംഘത്തിന്റെ തലവനായ വാസ്കോഡഗാമ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ലാലിന് വീണ്ടും തിയേറ്ററില്‍ ചിരിയുടെ ഓളങ്ങള്‍ വിരിയിക്കാനാവുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഈ ചിത്രത്തില്‍ കൂട്ടിനായി ജഗതി ശ്രീകുമാറുമുണ്ട്.

പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം എന്നീ സൂപ്പര്‍ഹിറ്റ് തമാശപ്പടങ്ങളുടെ സംവിധായകരായ റാഫി മെക്കാര്‍ട്ടിന്റെ ഹലോയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന മറ്റൊരു തമാശ ചിത്രം. ഈ വര്‍ഷം തന്നെ ലാല്‍ അഭിനയിക്കുന്ന മറ്റൊരു പ്രൊജക്ടാണിത്. ഈ ചിത്രത്തിലും പ്രേക്ഷകന് നിറഞ്ഞ ചിരി സമ്മാനിക്കുന്ന വേഷത്തിലാണ് മോഹന്‍ലാല്‍. പഞ്ചാബി ഹൗസും തെങ്കാശിപ്പട്ടണവും പോലുള്ള സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ റാഫി മെക്കാര്‍ട്ടിനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും ഒരു സൂപ്പര്‍ഹിറ്റാണ്. പാര്‍വതി മെല്‍ട്ടണാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X