വിജയരാഘവന്റെ കുറ്റാന്വേഷണചിത്രം
വിജയരാഘവന്റെ കുറ്റാന്വേഷണചിത്രം
ഫിബ്രവരി 21, 2001
കുറ്റാന്വേഷണം പ്രമേയമാക്കി ടി.എന്‍. വസന്ത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തൂണുകളില്‍ വിജയരാഘവന്‍ നായകനാകുന്നു. കുറ്റാന്വേഷണത്തെ പുതിയൊരു ശൈലിയിലൂടെ സമീപിക്കുകയാണ് ഈ ചിത്രത്തിലെന്ന് അണിയറ ശില്‍പികള്‍ അവകാശപ്പെടുന്നു.
വിജയരാഘവനു പുറമെ മാള അരവിന്ദന്‍, അഗസ്റിന്‍, പറവൂര്‍ ഭരതന്‍, ഭീമന്‍ രഘു, മച്ചാന്‍ വര്‍ഗീസ്, നാരായണന്‍ നായര്‍, ചാലിപാല, പ്രേമചന്ദ്രന്‍, ജോര്‍ജ് ചെറിയാന്‍, യദുകൃഷ്ണന്‍, അനു ആനന്ദ്, ഷാജു, ശ്രീഹരി, രുദ്ര പ്രതാപ്, ജയന്ത്, അഞ്ജു അരവിന്ദ്, സുജാത, പ്രിയങ്ക, കണ്ണൂര്‍ ശ്രീലത, മീനാ ഗണേഷ്, ബിന്ദു വാരാപ്പുഴ, സിന്ധു ജേക്കബ്, സംഗീത തുടങ്ങി വന്‍നിര തന്നെ ചിത്രത്തില്‍ വേഷമണിയുന്നു.
ഗിരീഷ് പുത്തഞ്ചേരിയാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ബേണി ഇഗ്നേഷ്യസ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ജോണ്‍സണ്‍. അഴകപ്പന്‍ ഛായാഗ്രഹണവും ജി. മുരളി എഡിറ്റിംഗും നിര്‍വഹിക്കൂുന്നു. കലാസംവിധാനം ഗിരീഷ് മേനോന്‍.
വഞ്ചിനാട് മൂവീസും ഗുഡ് മാന്‍ റിലീസും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications