സുരേഷ് ഉണ്ണിത്താന്റെ ചിത്രത്തില്‍ മുകേഷ്

By Staff

സുരേഷ് ഉണ്ണിത്താന്റെ ചിത്രത്തില്‍ മുകേഷ്
ഫിബ്രവരി 21, 2003

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ് നായകനാവുന്നു.

കളരി വിക്രമന് ശേഷം മുകേഷ് നായകനാവുന്ന ചിത്രമാണിത്. പകല്‍പ്പൂരത്തിന്റെ വിജയത്തിന് ശേഷം മുകേഷിന് തിരക്കേറുകയാണ്.

ജഗതി ശ്രീകുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വില്ലന്‍ വേഷത്തില്‍ ശങ്കര്‍ അഭിനയിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ശങ്കര്‍ ടിവി സീരിയലുകളിലും സിനിമയിലും സജീവമാവുകയാണ്.

ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ക്യാമറ രാമചന്ദ്രബാബു. സംഗീതം പകരുന്നത് മോഹന്‍ സിതാര. ബോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ വി. ജി. ബോസ് ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X