ഹരിഹരന്‍ അവാര്‍ഡ് നിര്‍ണയക്കമ്മിറ്റി ചെയര്‍മാന്‍

By Super

ഹരിഹരന്‍ അവാര്‍ഡ് നിര്‍ണയക്കമ്മിറ്റി ചെയര്‍മാന്‍
ഫിബ്രവരി 21, 2004

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ഹരിഹരന്‍ ചെയര്‍മാനായി ഏഴംഗ കമ്മിറ്റിയെ നിയമിച്ചു.

ജോണ്‍പോള്‍, യു. എ. ഖാദര്‍, വിധുബാല, ആര്‍. പവിത്രന്‍, ബിജുവിശ്വനാഥ്, അനന്തപത്മനാഭന്‍, സി. രമേഷ്കുമാര്‍ (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റംഗങ്ങള്‍. ചലച്ചിത്ര സംബന്ധിയായ രചനകള്‍ക്കുള്ള അവാര്‍ഡ് നിര്‍ണയക്കമ്മിറ്റിയുടെ ചെയര്‍മാന്‍ കാക്കനാടനാണ്. ശ്രീകുമാരി രാമചന്ദ്രന്‍, ചന്ദ്രസേനന്‍, സി. രമേഷ്കുമാര്‍ (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളായിരിക്കും.

അവാര്‍ഡ് നിര്‍ണയത്തിനുള്ള ചലച്ചിത്ര പ്രദര്‍ശനം 2004 ഫിബ്രവരി 22 മുതല്‍ കലാഭവനില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X