സൂപ്പര്‍താര ചിത്രങ്ങളില്‍ പഴയ നായികമാര്‍
സൂപ്പര്‍താര ചിത്രങ്ങളില്‍ പഴയ നായികമാര്‍
ഫിബ്രവരി 21, 2005
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളില്‍ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ എഴുപതുകളിലെ നായികമാര്‍ വേഷമിടുന്നു.
മമ്മൂട്ടി നായകനാവുന്ന തസ്കരവീരന്‍ എന്ന ചിത്രത്തില്‍ ഷീല ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തട്ടിപ്പുകളും മോഷണങ്ങളും നടത്തുന്ന അറക്കല്‍ ബേബി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഇളയമ്മയായാണ് ഷീല അഭിനയിക്കുന്നത്.
മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ രണ്ടാം വരവ് നടത്തിയ ഷീല അകലെ, പൊന്മുടിപുഴയോരത്ത് എന്നീ ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നയന്‍താരയാണ് തസ്കരവീരനിലെ നായിക.
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചന്ദ്രോത്സവത്തില്‍ എഴുപതുകളിലെ മറ്റൊരു പ്രധാന നായികയായ ശാരദ വേഷമിടുന്നു. മഴത്തുള്ളിക്കിലുക്കത്തിന് ശേഷം ശാരദ അഭിനയിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications