twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നരസിംഹം മികച്ച ചിത്രം, മമ്മൂട്ടി നടന്‍

    By Staff
    |

    നരസിംഹം മികച്ച ചിത്രം, മമ്മൂട്ടി നടന്‍
    ഫിബ്രവരി 22, 2001

    നരസിംഹത്തിന് മികച്ച ചിത്രത്തിനുള്ള ഏഷ്യാനെറ്റ്-ലക്സ് അവാര്‍ഡ്. മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്കാണ്.

    നരസിംഹത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്താ വര്‍മ്മ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. അരയന്നങ്ങളുടെ വീട്ടിലെ രവി എന്ന കഥാപാത്രമാണ് മമ്മൂട്ടിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ ഏഴ് അവാര്‍ഡുകള്‍ നേടി.

    കുമാര്‍ സാഹ്നി, ശ്രീകുമാരന്‍ തമ്പി, പി.വത്സല, മല്ലികാ സുകുമാരന്‍ എന്നിവരടങ്ങിയ ജൂറി ഫിബ്രവരി 22വ്യാഴാഴ്ചയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിന് 1,25,000 രൂപയും സംവിധായകന് 75,000 രൂപയുമാണ് അവാര്‍ഡ്. മികച്ച നടനും നടിക്കും 50,000 രൂപ വീതം ലഭിക്കും.

    മികച്ച സഹനടനായി ബിജുമേനോനും (മഴ) സഹനടിയായി കെപിഎസി ലളിതയും (ശാന്തം) തിരഞ്ഞെടുക്കപ്പെട്ടു. അരയന്നങ്ങളുടെ വീടിലെ ഗാനങ്ങള്‍ക്ക് യേശുദാസ് മികച്ച ഗായകനുള്ള അവാര്‍ഡും മഴയിലെ ഗാനത്തിന് ചിത്ര മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും നേടി. മികച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍ (മഴ), മികച്ച ഗാനരചന കെ.ജയകുമാര്‍, ഒ.വി.ഉഷ (മഴ).

    പുറത്തിറങ്ങാത്ത ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് ശരത് സംവിധാനം ചെയ്ത സായാഹ്നംനേടി. ചലച്ചിത്രരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സംഗീതസംവിധായകന്‍ കെ.രാഘവന് പുരസ്കാരം നല്‍കും.

    ബാലതാരം-മാസ്റര്‍ കാളിദാസ് (കൊച്ച് കൊച്ച് സന്തോഷങ്ങള്‍), ബേബി മഞ്ജിമ (മധുരനൊമ്പരക്കാറ്റ്), ഛായാഗ്രഹണം-കെ.ജി.ജയന്‍ (സൂസന്ന), ചിത്രസംയോജനം- ഭൂമിനാഥന്‍ (ദേവദൂതന്‍), ചമയം-പട്ടണം റഷീദ് (സൂസന്ന). എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

    മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മലയാള ചലച്ചിത്ര രംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എം.കെ.കമലം, ശാന്താ.പി.നായര്‍, സുകുമാരി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X