ഗീതു മൊണാലിസയില്‍ നിന്ന് പിന്മാറി
ഗീതു മൊണാലിസയില്‍ നിന്ന് പിന്മാറി
ഫിബ്രവരി 22, 2001
ഐ.വി. ശശി സംവിധാനം ചെയ്യുന്ന മൊണാലിസയിലെ നായികാ പട്ടം ഗീതു മോഹന്‍ദാസ് ഉപേക്ഷിച്ചു. മലയാളം ഇന്ത്യാഇന്‍ഫോയ്ക്കു നല്‍കിയ ത്തില്‍ ഗീതു തന്നെ അറിയിച്ചതാണ് ഇക്കാര്യം.
കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ചിത്രത്തില്‍ പിന്മാറിയതെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ആ വേഷം ഉപേക്ഷിച്ചിരുന്നു. അല്ലാതെ വന്ന വാര്‍ത്തകളെല്ലാം താനറിയാതെയാണ് - ഗീതു വ്യക്തമാക്കി.
ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കൗമാരപ്രണയത്തിന്റെ കഥ പറയുന്ന മൊണാലിസയില്‍ യുവനടന്‍ വിനീത് കുമാറിനെയായിരുന്നു ഗീതുവിന്റെ നായകനായി ഐ.വി. ശശി കണ്ടുവെച്ചിരുന്നത്.
അഭിമുഖം:


Click it and Unblock the Notifications