ദിവ്യാഉണ്ണി വിവാഹിതയാവുന്നു: അഭിനയം തുടരും
ദിവ്യാഉണ്ണി വിവാഹിതയാവുന്നു: അഭിനയം തുടരും
ഫെബ്രുവരി 22, 2002
തിരുവനന്തപുരം: സംയുക്താവര്‍മ്മയ്ക്ക് പിന്നാലെ ഇതാ ദിവ്യാ ഉണ്ണി കൂടി വിവാഹിതയാകുന്നു. അമേരിക്കയില്‍ ഡോക്ടറാണ് വരന്‍.
എന്നാല്‍ സംയുക്തയെയും മഞ്ജുവാര്യരെയും പോലെ വിവാഹശേഷം അഭിനയം നിര്‍ത്തുന്ന പ്രശ്നമില്ലെന്ന് ദിവ്യാ ഉണ്ണി പറയുന്നു. ഇപ്പോള്‍ രണ്ടു മലയാള ചിത്രങ്ങളില്‍ ദിവ്യ അഭിനയിച്ചുവരുന്നു. തമിഴിലും തെലുങ്കിലും ദിവ്യാഉണ്ണിയ്ക്ക് ധാരാളം സിനിമകളുണ്ട്.
വരന്റെ കുടുംബം കഴിഞ്ഞ 30 വര്‍ഷമായി അമേരിക്കയിലാണ്. 2002 ജൂലായ്ക്ക് മുമ്പ് വിവാഹം നടത്താനാണ് തീരുമാനമെന്നറിയുന്നു. വരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വിനയന്റെ കല്യാണസൗഗന്ധികത്തില്‍ നിന്നാണ് ദിവ്യാ ഉണ്ണിയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം.


Click it and Unblock the Notifications