കളിച്ചെപ്പില്‍ വിജയരാഘവന്‍ നായകന്‍
കളിച്ചെപ്പില്‍ വിജയരാഘവന്‍ നായകന്‍
ഫെബ്രുവരി 22, 2002
രമേഷ്ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയരാഘവന്‍ നായകനാവുന്നു. കളിച്ചെപ്പ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, മധു, മച്ചാന്‍ വര്‍ഗീസ്, മധുപാല്‍, ബച്ചു റഹ്മാന്‍, ജോജന്‍, അനു ആനന്ദ്, ധന്യാ മേനോന്‍, പ്രിയങ്ക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
രമേഷ്ദാസിന്റേതു തന്നെയാണ് കഥ. സുരേഷ് പതിശേരി തിരക്കഥയും സംഭാഷണവും രചിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് നടേഷ് ശങ്കര്‍ സംഗീതം പകരുന്നു. എം. ജി. ശ്രീകുമാര്‍, വേണുഗോപാല്‍, രാധികാ തിലക് എന്നിവരാണ് ഗായകര്‍. ക്യാമറയ്ക്ക് പിന്നില്‍ സതീജ്, പ്രേംരാജ് എന്നിവരാണ്.
ക്യാപ്റ്റന്‍ മൂവീസ് നിര്‍മിക്കുന്ന ചിത്രം വിനോദ് മൂവീസ്, വിലാസോ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കുന്നു.


Click it and Unblock the Notifications