രഘുവരന്‍ അഭിനയം നിര്‍ത്തുന്നു

By Staff

രഘുവരന്‍ അഭിനയം നിര്‍ത്തുന്നു
ഫിബ്രവരി 22, 2003

തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് മിഴിവ് പകര്‍ന്ന രഘുവരന്‍ സിനിമാരംഗത്തോട് വിട പറയുന്നു.

ഭാര്യ രോഹിണിയുമായി അകന്നതിനെ തുടര്‍ന്നാണ് സിനിമാഭിനയം നിര്‍ത്താന്‍ രഘുവരന്‍ തീരുമാനിച്ചത്. അഭിനയം തുടരാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും പണത്തിന് വേണ്ടി മാത്രമായി ഇനിയും അഭിനയരംഗത്ത് നില്‍ക്കാനാവില്ലെന്നും രഘുവരന്‍ പറഞ്ഞു.

നിയമപ്രകാരം വിവാഹ മോചനം നേടിയിട്ടില്ലെങ്കിലും കുഞ്ഞിനോടൊപ്പം രോഹിണി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കുഞ്ഞിനെ കാണാന്‍ രോഹിണി തന്നെ സമ്മതിയ്ക്കുന്നില്ലയെന്നാണ് രഘുവരന്റെ പരാതി.

കുടുംബം തകരുകയും കുഞ്ഞില്‍ നിന്ന് അകന്നുകഴിയേണ്ടിവരികയും ചെയ്തതോടെ മാനസികമായി തകര്‍ന്ന രഘുവരന്‍ കരാര്‍ ചെയ്ത സിനിമകളില്‍ നിന്നുതന്നെ പിന്മാറുകയാണ് ഇപ്പോള്‍.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് രഘുവരനും രോഹിണിയും പ്രണയബദ്ധരാവുന്നത്. വിവാഹത്തിന് ശേഷം രോഹിണി അഭിനയം നിര്‍ത്തിയിരുന്നു.

വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ വ്യത്യസ്തതയിലൂടെയാണ് രഘുവരന്‍ ശ്രദ്ധേയനായത്. അടിപിടിയും ബഹളങ്ങളൊന്നുമില്ലാതെ തന്റേതായ മാനറിസങ്ങളിലൂടെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച രഘുവരനെ കൂള്‍ വില്ലന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ലെനിന്‍ രാജേന്ദ്രന്റെ മലയാള ചിത്രം ദൈവത്തിന്റെ വികൃതികളിലെ കേന്ദ്രകഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച രഘുവരന്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് അടുത്തെത്തിയതാണ്. അവസാനഘട്ടത്തില്‍ ജൂറിയില്‍ നടന്ന വോട്ടെടുപ്പില്‍ ഒരു വോട്ടിന്റെ വ്യത്യാസത്തിനാണ് രഘുവരന് അവാര്‍ഡ് നഷ്ടമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X