താപ്പാന: രഞ്ജന്‍-മോഹന്‍ലാല്‍ ചിത്രം

By Staff

താപ്പാന: രഞ്ജന്‍-മോഹന്‍ലാല്‍ ചിത്രം
ഫിബ്രവരി 22, 2004

രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതിന്റെ ആത്മവിശ്വാസവുമായി രഞ്ജന്‍ പ്രമോദ് സംവിധായകന്റെ മേലങ്കിയണിയുന്നു. താപ്പാന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് മോഹന്‍ലാലാണ്.

മീശമാധവന്‍, മനസിനക്കരെ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദ് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മോഹന്‍ലാലിനായി ഒരുക്കിയിരിക്കുന്നത്. കാമ്പില്ലാത്ത ചില കഥാപാത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന് ലഭിക്കുന്ന ശക്തമായ കഥാപാത്രമായിരിക്കും താപ്പാനയിലേത്.

രണ്ടാം ഭാവം എന്ന ചിത്രത്തിനാണ് രഞ്ജന്‍ പ്രമോദ് ആദ്യമായി തിരക്കഥ രചിച്ചത്. രണ്ടാം ഭാവം വിജയിച്ചില്ലെങ്കിലും ലാല്‍ ജോസും രഞ്ജന്‍ പ്രമോദും വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നാണ് പിറന്നത്. മീശ മാധവന്റെ വിജയത്തോടെ രഞ്ജന്‍ പ്രമോദ് തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായി.

ഗ്രാമീണ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന മനസിനക്കരെയുടെ രചന രഞ്ജന്‍ പ്രമോദിനെ തിരക്കഥാകൃത്തുക്കളുടെ മുന്‍നിരയിലെത്തിച്ചു. രണ്ട് ഹിറ്റ് ചിത്രങ്ങളുടെ രചന നിര്‍വഹിക്കാനായതിന്റെ ആത്മവിശ്വാസവുമാണ് രഞ്ജന്‍ മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ പല തിരക്കഥാകൃത്തുക്കളും സംവിധായകരായിട്ടുണ്ടെങ്കിലും മൂന്ന് ചിത്രങ്ങള്‍ക്ക് മാത്രം തിരക്കഥ രചിച്ചതിന് ശേഷം സംവിധായകനാവുന്ന ആദ്യത്തെ തിരക്കഥാകൃത്തായിരിക്കും രഞ്ജന്‍ പ്രമോദ്. മനസിനക്കരെയുടെ നിര്‍മാതാവായ സുബൈറാണ് മനസിനക്കരെയുടെ ബാനറില്‍ താപ്പാന നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X