സന്ധ്യ ഇന്‍ വണ്ടര്‍ലാന്റ്

By Staff

സന്ധ്യ ഇന്‍ വണ്ടര്‍ലാന്റ്
ഫിബ്രവരി 22, 2005

തമിഴ് സിനിമാലോകത്തെ ഇളക്കിമറിച്ച മെഗാഹിറ്റ് ചിത്രം കാതലിലെ നായിക സന്ധ്യ മലയാളത്തിലെത്തുന്നു. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ജയറാം ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സന്ധ്യ മലയാളത്തില്‍ അരങ്ങേറുന്നത്.

ജയറാം അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ സഹോദരിയായ ആലീസായാണ് സന്ധ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ആലീസ് ഇന്‍ വണ്ടര്‍ലാന്റ്.

ഭരതും സന്ധ്യയും നായികാനായകന്‍മാരായി അഭിനയിച്ച ലോബജറ്റ് ചിത്രമായ കാതല്‍ തമിഴില്‍ വന്‍വിജയമാണ് നേടിയത്. കാതലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായി അഭിനയിച്ച സന്ധ്യ ഈ ചിത്രത്തോടെ തമിഴ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കാതലിന്റെ വിജയത്തിളക്കത്തോടെയാണ് സന്ധ്യ മലയാളത്തിലെത്തുന്നത്.

ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ ജയറാമിന്റെ നായികയാവുന്നത് കന്നഡ-തെലുങ്ക് താരം ലയയാണ്. വിനീത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെരുവുമാന്ത്രികന്റെ വേഷമാണ് വിനീതിന്. അതിഥിതാരമായി ജ്യോതിര്‍മയിയുമെത്തുന്നു.

കെ. ഗിരീഷ്കുമാറാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിദ്യാസാഗറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X