രവിവര്‍മ ചിത്രവുമായി ഷാജി

By Staff

രവിവര്‍മ ചിത്രവുമായി ഷാജി
ഫിബ്രവരി 22, 2005

ലോകപ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മയുടെ ജീവിതകഥ ആസ്പദമാക്കി ഷാജി എന്‍. കരുണ്‍ സിനിമയൊരുക്കുന്നു.

ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ബാന്റിറ്റ് ക്വീന്‍ നിര്‍മിച്ച കാലിഡോസ്കോപ് എന്റര്‍ടെയ്ന്‍മെന്റ് എന്ന കമ്പനിയാണ് ഷാജിയുടെ ചിത്രം നിര്‍മിക്കുന്നത്.

രാജാരവിവര്‍മയുടെ ജീവിതത്തിലെ സംഭവബഹുലമായ ഒരു ഭാഗമാണ് ചിത്രത്തിന് പ്രമേയമാവുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും.

പിറവി, സ്വം, വാനപ്രസ്ഥം എന്നിവക്ക് ശേഷം ഷാജിയുടെ നാലാമത്തെ ചിത്രമായിരിക്കും ഇത്. ടി. പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കി മോഹന്‍ലാലിനെയും ജയാബച്ചനെയും നായികാനായകന്‍മാരാക്കി ഒരു ചിത്രമൊരുക്കുന്നുവെന്ന് നേരത്തെ ഷാജി അറിയിച്ചിരുന്നെങ്കിലും ആ പ്രൊജക്ട് തത്കാലം മാറ്റിവച്ചിരിക്കുകയാണ്.

ഷാജിയുടെ വാനപ്രസ്ഥത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടാമത്തെ തവണ മോഹന്‍ലാലിന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X