അഷ്നയ്ക്കുള്ള സഹായധനം മമ്മൂട്ടി നല്‍കും

By Staff

അഷ്നയ്ക്കുള്ള സഹായധനം മമ്മൂട്ടി നല്‍കും
ഫിബ്രവരി 23, 2001

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടയില്‍ ബോംബ് പൊട്ടി കാല്‍ നഷ്ടപ്പെട്ട അഞ്ചു വയസ്സുകാരി അഷ്നയ്ക്കു വേണ്ടി കൈരളി ടെലിവിഷന്‍ ചാനല്‍ സ്വരൂപിച്ച സഹായധനം മമ്മൂട്ടി വിതരണം ചെയ്യും.

ഫിബ്രവരി 24 ശനിയാഴച രാവിലെ കൊട്ടിയോടിയിലെ പാട്യം ഗോപാലന്‍ മിനി സ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് മമ്മൂട്ടി സഹായധനം കൈമാറുക. കൈരളി ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണ് മമ്മൂട്ടി.

ചടങ്ങില്‍ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. സിനിമാ താരം മുരളി, സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി ഇ.പി. ജയരാജന്‍, കോണ്‍ഗ്രസ് നേതാവ് വി. അശോകന്‍, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് എസ്.എ. പുതിയവളപ്പില്‍, ജനതാദള്‍ (എസ്) നേതാവ് കെ.പി. മോഹനന്‍, മുസ്ലിംലീഗ് നേതാവ് കെ.വി. സൂപ്പി എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X